ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണം:​ ഡി​എം​ഒ
Monday, March 1, 2021 12:27 AM IST
ക​ണ്ണൂ​ർ: വേ​ന​ൽ​മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ജി​ല്ല​യി​ൽ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​പ​പ്പ​ക​ർ​ച്ച ത​ട​യാ​നു​ള​ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​കെ. നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. അ​സ​ഹ്യ​മാ​യ ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്കു പി​റ​കി​ൽ വേ​ദ​ന, സ​ന്ധി​ക​ളി​ലും പേ​ശി​ക​ളി​ലും വേ​ദ​ന, അ​ഞ്ചാം​പ​നി പോ​ലെ നെ​ഞ്ചി​ലും മു​ഖ​ത്തും ത​ടി​പ്പ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. പ​ക​ൽ​നേ​ര​ങ്ങ​ളി​ൽ ക​ടി​ക്കു​ന്ന ഈ​ഡി​സ് കൊ​തു​ക​ക​ളാ​ണ് ഈ ​രോ​ഗം പ​ര​ത്തു​ന്ന​ത്. ശു​ദ്ധ​ജ​ല​ത്തി​ൽ മു​ട്ട​യി​ടു​ന്ന ഇ​ത്ത​രം കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ത​ട​യു​ന്ന​തി​ല്‌ ശ്രദ്ധിക്കണം.