ചെ​റു​പു​ഴ ക​മ്പി​പ്പാ​ലം സം​ര​ക്ഷി​ക്ക​ണം; പൈ​തൃ​ക സ്മാ​ര​ക​മാ​യി
Sunday, April 11, 2021 12:16 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ക​മ്പി​പ്പാ​ലം പൈ​തൃ​ക സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ. അ​ന്പ​ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ചെ​റു​പു​ഴ, ഈ​സ്റ്റ്- എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി കാ​ര്യ​ങ്കോ​ട് പു​ഴ​യ്ക്ക് കു​റു​കെ ത​ല​യു​യ​ർ​ത്തി നി​ല​കൊ​ണ്ട പാ​ലം ഇ​ന്ന് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.

ഇ​തി​ന്‍റെ 300 മീ​റ്റ​ർ താ​ഴെ​യാ​യി റ​ഗു​ലേ​റ്റ​ർ കം -​ബ്രി​ഡ്ജ് വ​ന്ന​തോ​ടെ​യാ​ണ് ക​മ്പി​പ്പാ​ലം അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ പ​ല​ക​ക​ൾ ദ്ര​വി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് പാ​ല​മെ​ങ്കി​ലും പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ക​മ്പി​പ്പാ​ലം കാ​ണു​ന്ന​തി​നും ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നും ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.

ചെ​റു​പു​ഴ​യി​ൽ കാ​ര്യ​ങ്കോ​ട് പു​ഴ​യോ​രം ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ചേ​ർ​ത്ത് കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, ബോ​ട്ടിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​ക​ൾ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.
ഈ ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി ന​വീ​ക​രി​ച്ചാ​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കാ​ര്യ​ങ്കോ​ട് പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കി​ൽ 30 വ​ർ​ഷം മു​ന്പ് ഒ​രു തൂ​ൺ സ​ഹി​തം പാ​ലം ത​ക​ർ​ന്നി​രു​ന്നു. പി​ന്നീ​ട് തൂ​ൺ ഉ​ൾ​പ്പെ​ടെ പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

കാ​ര്യ​ങ്കോ​ടു​പു​ഴ​യും പു​ഴ പു​റ​മ്പോ​ക്കും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ്. എ​ന്നാ​ൽ ഏ​റെ​യും ഈ​സ്റ്റ് - എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​രാ​ണ് പാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ പു​റ​മ്പോ​ക്കു​ക​ളി​ൽ ഒ​ടി​ഞ്ഞു വീ​ണു കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​ന്നെ പ​ല​ക​ക​ൾ മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് ഇ​വി​ടു​ത്തു​കാ​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്പി​പ്പാ​ലം സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.