ദേ​ശീ​യ​പാ​ത​യി​ൽ മു​ട്ട​ക​ൾ‌ വീ​ണു​പൊ​ട്ടി; ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നിവീ​ണു
Wednesday, April 14, 2021 12:24 AM IST
ക​ണ്ണൂ​ർ: പ​ള്ളി​ക്കു​ന്നി​ൽ വാ​ഹ​ന​ത്തി​ൽ നി​ന്ന് മു​ട്ട​ക​ൾ റോ​ഡി​ലേ​ക്ക് വീ​ണ് പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.15 ഓ​ടെ പ​ള്ളി​ക്കു​ന്ന് സൂ​പ്ര​ണ്ട് ഗേ​റ്റ് ക​യ​റ്റ​ത്തി​ൽ രാ​ഷ്‌​ട്ര​ദീ​പി​ക ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. മു​ട്ട​ക​ളു​മാ​യി ക​ണ്ണൂ​ർ ഭാ​ഗ​ത്ത് നി​ന്ന് പു​തി​യ​തെ​രു ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മി​നി പി​ക്ക​പ്പ് വാ​നി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നു പോ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്പ​തി​ലേ​റെ ട്രേ​ക​ൾ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. മു​ട്ട പൊ​ട്ടി റോ​ഡി​ലൊ​ഴു​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​തി​ലേ വ​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി വീ​ണു. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല. വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​രി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളെ​ത്തി റോ​ഡി​ൽ വെ​ള്ളം ചീ​റ്റി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡ് വൃ​ത്തി​യാ​ക്കു​ന്ന​തു​വ​രെ വാ​ഹ​ന​ങ്ങ​ളെ ഒ​രു വ​ശ​ത്തു കൂ​ടി മാ​ത്രം ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു.