91 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Saturday, June 12, 2021 12:50 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 1867 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി ഒ​രാ​ളെ ക​സ്റ്റം​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​മ​സ്ക​റ്റി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ ക​ണ്ണൂ​ർ ചെ​ക്കി​ക്കു​ളം സ്വ​ദേ​ശി പു​തി​യ​ട​ത്ത് അ​ഷ്റ​ഫി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ചെ​ക്ക് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ​യും ബാ​ഗേ​ജു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ബാ​ഗേ​ജി​ലു​ണ്ടാ​യി​രു​ന്ന എ​മ​ർ​ജ​ൻ​സി ലൈ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 91 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വ​രും. ക​സ്റ്റം​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​കി​ഷോ​ർ, സൂ​പ്ര​ണ്ടു​മാ​രാ​യ പി.​സി.​ചാ​ക്കോ, എ​സ്. ന​ന്ദ​കു​മാ​ർ, ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ ദി​ലീ​പ് കൗ​ശ​ൽ, ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, യ​ദു കൃ​ഷ്ണ, മ​നോ​ജ് യാ​ദ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.