പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ പ​ണം ത​ട്ടി​യ​ത് ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ
Tuesday, July 6, 2021 12:51 AM IST
കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി​യി​ൽ പെ​ട്രോ​ൾ​പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ്ര​തി​ക​ൾ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​ത് മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റി​ംഗിലു​ണ്ടാ​യ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞ സ്കൂ​ട്ട​റി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​രു​വ​രേ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് തു​മ്പാ​യ​ത്. ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന് തെ​ളി​യി​ക്കാ​ൻ സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി പ്ര​കാ​ശ​ൻ ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ലു​മെ​ത്തി.

ദി​വ​സ​ങ്ങ​ളോ​ളം ആ​ലോ​ചി​ച്ചാ​ണ് പ്ര​തി​ക​ളാ​യ പ്ര​കാ​ശും അ​ക്ഷ​യും പ​ണം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം ക​ഴി​ഞ്ഞ മാ​സം ഇ​രു​പ​ത്തി​യൊ​ന്നിനാ​ണ് ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​ക്ഷെ ചെ​റു​വാ​ഞ്ചേ​രി ടൗ​ണി​ലെ ജ​ന​ത്തി​ര​ക്ക് കാ​ര​ണം ആ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. അ​തോ​ടെ തി​രി​ച്ചു​പോ​യ പ്ര​തി​ക​ൾ ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് ഇ​വ​രു​ടെ സു​ഹൃ​ത്തി​ന്‍റെ സ്കൂ​ട്ട​ർ മ​റ്റൊ​രു ആ​വ​ശ്യ​ത്തി​നാ​ണെ​ന്ന വ്യാ​ജേ​ന വാ​ങ്ങി​യ​ശേ​ഷം ഗ്രാ​മീ​ൺ ബാ​ങ്കി​ന് സ​മീ​പം എ​ത്തി. ബാ​ങ്കി​ലേ​ക്ക് പ​ണം അ​ട​യ്ക്കാ​നെ​ത്തി​യ സ്വ​രാ​ജി​ന്‍റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി​യ ശേ​ഷം കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചാ​ണ് പ്ര​കാ​ശ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. സ്വ​രാ​ജി​ന്‍റെ ബ​ഹ​ളം​കേ​ട്ട് ആ​ളു​ക​ൾ എ​ത്തു​ന്ന​തി​ന് മു​ന്പ് ബാ​ങ്കി​ന് താ​ഴെ സ്കൂ​ട്ട​റു​മാ​യി കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​ക്ഷ​യ്ക്കൊ​പ്പം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​ഐ ശി​വ​ൻ ചോ​ടോ​ത്ത് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു​ശേ​ഷം ചെ​റു​വാ​ഞ്ചേ​രി​യി​ൽ നി​ന്ന് കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു​പോ​യ പ്ര​തി​ക​ൾ വ​ലി​യ വെ​ളി​ച്ച​ത്തെ​ത്തി. ഇ​വി​ടെ​യു​ള്ള കാ​ട്ടി​ൽ​നി​ന്ന് പ്ര​കാ​ശ് ധ​രി​ച്ചി​രു​ന്ന കോ​ട്ടും പ​ണം കൊ​ണ്ടു​വ​ന്ന ബാ​ഗും ക​ത്തി​ച്ച​ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. പ​ണം വ​ലി​യ​വെ​ളി​ച്ചം കാ​ട്ടി​ൽ സൂ​ക്ഷി​ച്ചു.
എ​ന്നാ​ൽ പി​റ്റേ ദി​വ​സം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ്കൂ​ട്ട​റി​ന്‍റെ ന​മ്പ​റും പേ​രും കാ​മ​റ​യി​ൽ നി​ന്നു ല​ഭി​ച്ചി​രു​ന്നു. ഇ​ത​റി​ഞ്ഞ പ്ര​തി​ക​ൾ വീ​ണ്ടും സ്കൂ​ട്ട​റു​മാ​യി പോ​യ​ശേ​ഷം ഇ​തി​ലെ പേ​ര് ക​റു​ത്ത സ്റ്റി​ക്ക​ർ വ​ച്ച് മ​റ​ച്ചു ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ന് ശേ​ഷം സ്വ​രാ​ജി​ന്‍റെ വീ​ട്ടി​ൽ പ്ര​കാ​ശ​ൻ എ​ത്തി​യി​രു​ന്നു. പ​ണം ത​ട്ടി​യെ​ടു​ത്ത​വ​രെ പി​ടി​കൂ​ടാ​ൻ ഒ​പ്പം നി​ൽ​ക്കാ​മെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ചു.

പ​ണം ത​ട്ടി​യ​ത് മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗ് കാ​ര​ണം പ്ര​കാ​ശ​ന് വ​ന്ന ന​ഷ്ടം നി​ക​ത്താ​നാ​ണെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ പ​റ​ഞ്ഞ​ത്. വീ​ടും സ്ഥ​ല​വും ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ് മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗി​ൽ നി​ക്ഷേ​പി​ച്ച​ത്.​

എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച വ​രു​മാ​നം തി​രി​കെ ല​ഭി​ക്കാ​ത്ത​ത് വ​ൻ ബാ​ധ്യ​ത​യ്ക്ക് ഇ​ട​യാ​ക്കി​യെ​ന്നും ഇ​താ​ണ് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ൽ എ​ത്തി​യ​തെ​ന്നും ക​ണ്ണ​വം എ​സ്ഐ അ​നീ​ഷ് വ​ട​ക്കേ​ട​ത്ത് പ​റ​ഞ്ഞു. ത​ട്ടി​യെ​ടു​ത്ത പ​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​തി​ൽ മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ പ്ര​തി​ക​ൾ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. പ​ന്ത്ര​ണ്ട് ദി​വ​സം കൊ​ണ്ടാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ പി​ന്നാ​ലെ ന​ട​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.