കണ്ണൂർ സെ​ന്‍റ് മൈ​ക്കി​ൾ​സ് മൈ​താ​ന​ത്തി​ന് പട്ടാളം വേ​ലികെ​ട്ട​ി
Tuesday, July 6, 2021 12:53 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​ന് മു​ൻ​വ​ശ​ത്തു​ള്ള മൈ​താ​നം വേ​ലി കെ​ട്ടി​യ​ട​യ്ക്കു​ന്ന ന​ട​പ​ടി​ക​ൾ പ​ട്ടാ​ള അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച മൈ​താ​നം വേ​ലി​കെ​ട്ടി അ​ട​യ്ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 5.30 ഓ​ടെ മൈ​താ​ന​ത്തി​ലെ​ത്തി​യ പ​ട്ടാ​ള​ക്കാ​ർ വേ​ലി കെ​ട്ട​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വേ​ലി കെ​ട്ടാ​നെ​ത്തി​യ പ​ട്ടാ​ള​ത്തെ പ്ര​ദേ​ശ​വാ​സി​ക​ളും രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ളും ചേ​ർ​ന്ന് ത​ട​ഞ്ഞി​രു​ന്നു.
മൈ​താ​നം വേ​ലി കെ​ട്ടി അ​ട​യ്ക്കാ​നു​ള്ള പ​ട്ടാ​ള അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തി​നെ​തി​രേ സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഇ​ന്ന​ലെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് രാ​വി​ലെ മു​ത​ൽ പ​ട്ടാ​ളം വേ​ലി​കെ​ട്ട​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി അ​ടു​ത്ത​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തോ​ട് ഇ​തു​സം​ബ​ന്ധി​ച്ച ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.
മൈ​താ​ന​ത്തി​ന്‍റെ മൂ​ന്നു ഭാ​ഗ​ത്താ​ണ് പ​ട്ടാ​ളം വേ​ലി കെ​ട്ടി​യ​ത്. നി​ല​വി​ൽ പ​ട്ടാ​ള​ത്തി​ന്‍റെ സ്ഥ​ല​മാ​ണ് സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​ന് മു​ന്നി​ലു​ള്ള മൈ​താ​നം. എ​ന്നാ​ൽ, ഇ​വി​ടം പ​ട്ടാ​ളം ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ സ്കൂ​ളി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. സ്കൂ​ളി​ലേ​ക്ക് മ​റ്റൊ​രു വ​ഴി കെ​ട്ട​ണ​മെ​ന്നാ​ണ് പ​ട്ടാ​ള​ത്തി​ന്‍റെ നി​ർ​ദേ​ശം. ‌പ​ട്ടാ​ളം വേ​ലി കെ​ട്ടു​ന്ന​ത​റി​ഞ്ഞ് മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, വി. ​ശി​വ​ദാ​സ​ൻ എം​പി, സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ​ഭാ​ര​വാ​ഹി സി. ​ജ​യ​ച​ന്ദ്ര​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഒ.​കെ.​വി​നീ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വി. ​ശി​വ​ദാ​സ​ൻ എം​പി പ​ട്ടാ​ള അ​ധി​കൃ​ത​രു​മാ​യി വി​ഷ​യം സം​സാ​രി​ച്ച​പ്പോ​ൾ വി​ദ്യാ​ല​യ​ത്തി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ മൈ​താ​നം വേ​ലി​കെ​ട്ടി​യ​ട​യ്ക്കാ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്ന് വി. ​ശി​വ​ദാ​സ​ൻ എം​പി പ​റ​ഞ്ഞു. പ​ട്ടാ​ള ന​ട​പ​ടി​ക്കെ​തി​രേ സ്കൂ​ൾ അ​ധി​കൃ​ത​രും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും സ്കൂ​ൾ ക​വാ​ട​ത്തി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.