മു​ക്കു​പ​ണ്ട പ​ണ​യ ത​ട്ടി​പ്പ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ
Saturday, July 24, 2021 1:12 AM IST
ബേ​ക്ക​ൽ (കാ​സ​ർ​ഗോ​ഡ്): ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ന്‍റെ ഉ​ദു​മ ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 2,71,36,000 രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. ക​ള​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് മു​ക്കു​പ​ണ്ടം നി​ർ​മി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ബേ​ക്ക​ൽ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ത​യാ​റാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റി​ലാ​കു​ന്ന​ത്.
ഉ​ദു​മ, ബേ​ക്ക​ൽ, ക​ള​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഹ​സ​ൻ, റു​ഷൈ​ദ്, അ​ബ്ദു​ൾ റ​ഹീം, എം.​അ​നീ​സ്, മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, മു​ഹ​മ്മ​ദ് സി​യാ​ദ്, മു​ഹ​സി​ൻ ജം​ഷീ​ദ്, മു​ഹ​മ്മ​ദ് ഷ​ഹ​മ്മ​ത്ത്, മു​ഹ​മ്മ​ദ് ജാ​വേ​ദ്, മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ, മു​ഹ​മ്മ​ദ് ഹാ​ഷിം, ഹാ​രി​സു​ള്ള എ​ന്നീ 12 പേ​ർ കൂ​ടി കേ​സി​ൽ പ്ര​തി​ക​ളാ​ണ്. ഇ​വ​ർ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് സൂ​ച​ന.
സു​ഹൈ​റി​ന് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​മാ​യു​ണ്ടാ​യ സൗ​ഹൃ​ദ​മാ​ണ് ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ മൂ​ന്നു​ത​വ​ണ സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി 22 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. പി​ന്നീ​ട് ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ബാ​ങ്കു​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തി വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മു​ഴു​വ​ൻ പ്ര​തി​ക​ളും മാ​ല​ക​ൾ പ​ണ​യം​വ​ച്ചാ​ണ് പ​ണം ത​ട്ടി​യി​രി​ക്കു​ന്ന​ത്. പ​ണ​യ പ​ണ്ടം ഉ​ര​ച്ചു നോ​ക്കി​യാ​ണ് ഇ​വി​ടെ മാ​റ്റ് നോ​ക്കു​ന്ന​ത്.
മാ​ല​യു​ടെ കൊ​ളു​ത്താ​ണ് സാ​ധാ​ര​ണ​രീ​തി​യി​ൽ ഉ​ര​ച്ചു നോ​ക്കാ​റു​ള്ള​ത്. അ​തി​നാ​ൽ കൊ​ളു​ത്ത് മാ​ത്രം സ്വ​ർ​ണ​വും ബാ​ക്കി മു​ക്കു​പ​ണ്ട​വു​മാ​യി​ട്ടു​ള്ള മാ​ല​ക​ളു​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മാ​ല​ക​ളി​ൽ കൃ​ത്രി​മ​മാ​യി ബി​ഐ​എ​സ് മു​ദ്ര​യും പ​തി​പ്പി​ച്ചി​രു​ന്നു. 2020 ഒ​ക്‌​ടോ​ബ​ർ മു​ത​ൽ 2021 ജൂ​ൺ വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്.
സാ​ധാ​ര​ണ ഓ​രോ മൂ​ന്നു മാ​സം കൂ​ടു​മ്പോ​ഴും ഐ​ഒ​ബി ബാ​ങ്കു​ക​ളി​ൽ മ​റ്റു ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്നു​ള്ള മാ​നേ​ജ​രും അ​പ്രൈ​സ​റു​മെ​ത്തി പ​ണ​യ​പ​ണ്ട​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. ത​ട്ടി​പ്പി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ത​ട്ടി​പ്പ് ന​ട​ന്ന കാ​ല​യ​ള​വി​ൽ ഒ​രേ മാ​നേ​ജ​രും അ​പ്രൈ​സ​റും ത​ന്നെ​യാ​ണ് ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.