കാ​ര്‍​ഷി​ക മൂ​ല്യ​വ​ര്‍​ധി​ത സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
Sunday, July 25, 2021 1:42 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കെ​ഐ​ഇ​ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ര്‍​ഷി​ക മൂ​ല്യ​വ​ര്‍​ധി​ത മേ​ഖ​ല​യി​ല്‍ ആ​രം​ഭി​ച്ച സം​ര​ഭ​ക​ത്വ പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​വു​ന്നു.
പ​രി​ശീ​ല​ന പൂ​ര്‍​ത്തീ​ക​ര​ണം 27 ന് ​രാ​വി​ലെ 10.15ന് ​കാ​സ​ര്‍​കോ​ഡ് ന​ട​ക്കും. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 13 ജി​ല്ല​ക​ളി​ലാ​യി 1210 പേ​ര്‍​ക്ക് ഇ​തി​നോ​ട​കം പ​രി​ശീ​ല​നം ന​ല്‍​കി​ക്ക​ഴി​ഞ്ഞു.
കാ​ര്‍​ഷി​ക മൂ​ല്യ​വ​ര്‍​ധി​ത മേ​ഖ​ല​യി​ലെ സം​ര​ഭ​ക​ത്വ സാ​ധ്യ​ത​ക​ള്‍ , ഒ​രു ജി​ല്ല ഒ​രു ഉ​ത്പ​ന്നം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ക്‌​നി​ക്ക​ല്‍ സെ​ഷ​നു​ക​ള്‍ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും www.kied.info വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍: 9605542061, 7403180193.