ത​ളി​പ്പ​റ​മ്പി​ൽ സിപിഎം നേതൃത്വത്തിനെതിരേ പ്ര​ക​ട​നം
Thursday, October 21, 2021 1:04 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ സി​പി​എം നോ​ർ​ത്ത് ലോ​ക്ക​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ പ്ര​ക​ട​നം ന​ട​ത്തി ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ. മാ​ന്താം​കു​ണ്ട് സ​ഖാ​ക്ക​ൾ എ​ന്ന പേ​രി​ലാ​ണ് ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ൽ കൊ​ടി​യും ബാ​ന​റു​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ​ത്.
മാ​ന്താം​കു​ണ്ടു​കാ​ർ ചോ​ര​യും നീ​രും കൊ​ടു​ത്തു വ​ള​ർ​ത്തി​യ​താ​ണ് ഈ ​പ്ര​സ്ഥാ​നം. ഈ ​പ്ര​സ്ഥാ​ന​ത്തെ ന​ശി​പ്പി​ക്കാ​ൻ സ​ഞ്ചി​യും തൂ​ക്കി ന​ട​ക്കു​ന്ന ഗോ​ർ​ബ​ച്ചേ​വി​നെ അ​നു​വ​ദി​ക്കി​ല്ല തു​ട​ങ്ങി​യ​വ എ​ഴു​തി​യ ബാ​ന​ർ ഉ​യ​ർ​ത്തി​യാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്.
നേ​ര​ത്തെ നോ​ർ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​മ​ത്ത് മു​ര​ളി​ക്കെ​തി​രെ പ​രോ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു​ള്ള പോ​സ്റ്റ​റു​ക​ൾ ത​ളി​പ്പ​റ​മ്പി​ൽ പ​ല​യി​ട​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് കോ​മ​ത്ത് മു​ര​ളി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.