പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ
Thursday, January 20, 2022 12:59 AM IST
ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ വാ​ഹ​നം തീ​വ​ച്ച് ന​ശി​പ്പി​ച്ച കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​തി 25 വ​ർ​ഷ​ത്തി​നു ശേ​ഷം പോ​ലീ​സ് പി​ടി​യി​ൽ.

പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ര​പ്ര​യി​ലെ പു​തി​യേ​ട​ത്ത് ക​ണ്ടി മൊ​യ്തീ​നെ (5 1) യാ​ണ് ടൗ​ൺ സി​ഐ. ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള​ക്ട​റേ​റ്റ് കോ​മ്പൗ​ണ്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ​ർ​ക്കാ​ർ ജീ​പ്പ് കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​യാ​യ പ്ര​തി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ 1997ൽ ​തീ​വ​ച്ച് ന​ശി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്.

കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി കേ​സ് സ​മ​യ​ത്ത് ഹാ​ജ​രാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​സ്ഐ.​യോ​ഗേ​ഷ്, എ​എ​സ്ഐ. ഷ​ജി​ക്ക്, സി.​പി.​ഒ നാ​സ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.