ഡി​എ​സ്‌​സി പ്ലാ​റ്റി​നം ജൂ​ബി​ലി: മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Wednesday, January 26, 2022 12:43 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ബ​ർ​ണ​ശേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തി​രോ​ധ സു​ര​ക്ഷാ​സേ​ന​യു​ടെ(​ഡി​എ​സ്‌​സി) പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ട്രൈ ​സ​ര്‍​വീ​സ് ധീ​ര​വ​നി​ത​ക​ളെ​യും ഗാ​ല​ന്‍​ട്രി അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ​യും അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഡി​എ​സ്‌​സി സെ​ന്‍റ​ര്‍ മേ​ധാ​വി പു​ഷ്‌​പേ​ന്ദ്ര ജി​ന്‍​ക്വാ​ന്‍ റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഡി​എ​സ്‌​സി സെ​ന്‍റ​റി​ല്‍​നി​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും മ​റ്റു റാ​ങ്കു​ക​ളി​ല്‍​പ്പെ​ട്ട ഒ​മ്പ​ത് പേ​രു​മ​ട​ങ്ങു​ന്ന പ​ത്ത് മോ​ട്ടോ​ര്‍ സൈ​ക്ലി​സ്റ്റു​ക​ളു​ള്ള ര​ണ്ടു ടീ​മു​ക​ള്‍ വീ​തം ത​ല​ശേ​രി​യി​ലേ​ക്കും ത​ളി​പ്പ​റ​മ്പി​ലേ​ക്കു​മാ​ണ് റാ​ലി ന​ട​ത്തി​യ​ത്.

1971 ലെ ​ഇ​ന്ത്യ-​പാ​ക് യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​റ് ധീ​ര​വ​നി​ത​ക​ള്‍, യു​ദ്ധ​വി​ധ​വ​ക​ള്‍ എ​ന്നി​വ​രെ ത​ല​ശേ​രി​യി​ലും ത​ളി​പ്പ​റ​മ്പി​ലും ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ ആ​ദ​രി​ച്ചു. ശൗ​ര്യ ച​ക്ര അ​വാ​ര്‍​ഡ് ജേ​താ​വ് പി.​വി. മ​നീ​ഷ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്തു. ആ​റ് ഗാ​ല​ന്‍​ട്രി അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ​യും ഒ​രു ധീ​ര​വ​നി​ത​യെ​യും ക​ണ്ണൂ​ർ ഡി​എ​സ്‌​സി സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.