പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, May 27, 2022 10:22 PM IST
ത​ളി​പ്പ​റ​മ്പ്: കു​ളി​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ട്ടു​വം പ​ര​ണൂ​ലി​ലെ ആ​രോ​മ​ലി​ന്‍റെ (15) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വെ​ള്ളി​ക്കീ​ൽ പു​ഴ​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​രോ​മ​ൽ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. രാ​ത്രി​യാ​യ​തി​നാ​ൽ തെ​ര​ച്ചി​ൽ നി​ർ​ത്തി​യി​രു​ന്നു. ആ​രോ​മ​ലി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ റീ​ജ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​ർ പി. ​ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ, പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ് , പെ​രി​ങ്ങോം, പേ​രാ​വൂ​ർ, ക​ണ്ണൂ​ർ യൂ​ണി​റ്റു​ക​ളി​ലെ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും തെ​ര​ച്ചി​ൽ ന​ട​ത്തി. തെ​ര​ച്ചി​ലി​നി​ടെ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നു ത​ന്നെ​യാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. നാ​ട്ടു​കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ആ​യി​ക്ക​ര​യി​ൽ​നി​ന്നെ​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളും തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് മൂ​ത്തേ​ട​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​യാ​ണ് ആ​രോ​മ​ൽ.

ക​ൺ​സ്ട്ര​ക്‌​ഷ​ൻ വ​ർ​ക്ക​റാ​യ കെ.​എം. ര​മേ​ശ​ൻ-​പ​ട്ടു​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ വ​ർ​ക്ക​ർ റീ​ത്ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. കൃ​ഷ്ണ​ൻ, പ​ട്ടു​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​മ​തി, ത​ഹ​സി​ൽ​ദാ​ർ പി. ​സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.