മാ​ധ​വി ടീ​ച്ച​ർ​ക്ക് നൂറാം പി​റ​ന്നാ​ൾ; മധുരവുമായി ബ​ന്ധു​ക്ക​ളും ശി​ഷ്യരും
Monday, August 8, 2022 12:43 AM IST
മ​ട്ട​ന്നൂ​ർ: ക​ല്ലൂ​ർ ഗാ​ന്ധി​റോ​ഡി​ലെ ച​ന്ദ്രോ​ത്ത് വീ​ട്ടി​ൽ പി.​കെ. മാ​ധ​വി ടീ​ച്ച​ർ​ക്ക് 100-ാം പി​റ​ന്നാ​ൾ. മ​ട്ട​ന്നൂ​രി​ലെ ആ​ദ്യ​കാ​ല അ​ധ്യാ​പ​ക​രി​ൽ ഒ​രാ​ളാ​യ മാ​ധ​വി ടീ​ച്ച​റി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ന്ധു​ക്ക​ളും ശി​ഷ്യ​ന്മാ​രും. ഏ​ഴു പ​തി​റ്റാ​ണ്ട് മു​ന്പാണ് മാ​ധ​വി ടീ​ച്ച​ർ അ​ധ്യാ​പ​ക ജോ​ലി​യി​ലെ​ത്തു​ന്ന​ത്. സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​യാ​യി​രു​ന്ന വി.​കെ. പൈ​ത​ലി​ന്‍റെ സ​ഹ​ധ​ർ​മി​ണി​യാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് ക​ല്ലൂ​ർ സ്കൂ​ളി​ൽ അ​ധ്യാ​പ​ന ജീ​വി​തം ആ​രം​ഭി​ച്ച​ത്. അ​ഞ്ചു​വ​ർ​ഷം അ​വി​ടെ അ​ധ്യാ​പി​ക​യാ​യി തു​ട​ർ​ന്നു. പി​ന്നീ​ട് മ​ട്ട​ന്നൂ​ർ ഗ​വ. യു​പി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യെ​ത്തി​യ ടീ​ച്ച​ർ 27 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ൽ നി​ന്ന് വി​ര​മി​ച്ചു.
അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ പ​ത്മ​ശ്രീ ശ​ങ്ക​ര​ൻ കു​ട്ടി മാ​രാ​രെ പോ​ലെ ഒ​ട്ട​ന​വ​ധി ശി​ഷ്യസ​മ്പ​ത്തും ടീ​ച്ച​ർ​ക്കു​ണ്ട്. മാ​ധ​വി ടീ​ച്ച​റു​ടെ 100-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രു​ടെ സ​ഹോ​ദ​ര​നും ടീ​ച്ച​റു​ടെ ശി​ഷ്യ​നു​മാ​യ ശി​വ​രാ​മ മാ​രാ​രും ഉ​ത്തി​യൂ​രി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യാ​യ വി.​കെ. സു​ഗ​ത​നും വീ​ട്ടി​ലെ​ത്തി പൊ​ന്നാ​ട​യ​ണി​യി​ച്ചു. 100-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​മ്പോ​ൾ സ​ന്തോ​ഷം​കൊ​ണ്ട് തു​ള്ളി​ച്ചാ​ടു​ക​യാ​ണെ​ന്ന് മാ​ധ​വി ടീ​ച്ച​ർ പ​റ​യു​ന്നു. കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന​വ​രും ശി​ഷ്യ​ന്മാ​രും തു​ട​ങ്ങി നി​ര​വ​ധി​പേ​രാ​ണ് മാ​ധ​വി ടീ​ച്ച​ർ​ക്ക് ആ​ശം​സ​ക​ള​റി​യി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ​ത്.