മാ​ഹി​പ്പാ​ലം: ബ​ദ​ൽ യാ​ത്രാ സം​വി​ധാ​ന​ത്തി​ന് ബോ​ട്ട് സ​ർ​വീ​സ് ഒ​രു​ക്ക​ണ​മെ​ന്ന്
Saturday, April 27, 2024 1:52 AM IST
മാ​ഹി: മാ​ഹി പാ​ലം ബ​ല​പ്പെ​ടു​ത്താ​നാ​യി പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​ന് പാ​ലം അ​ട​ച്ചി​ടു​ന്പോ​ൾ പു​ഴ മു​റി​ച്ചു ക​ട​ക്കാ​ൻ യാ​ത്ര​ക്കാ​ർ​ക്ക് ബ​ദ​ൽ സം​വി​ധാ​ന​മാ​യി ബോ​ട്ട് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം. മാ​ഹി​യു​ടെ ഭാ​ഗ​മാ​യ പ​ന്ത​ക്ക​ൽ, പ​ള്ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​സ്ഥാ​ന​മാ​യ മാ​ഹി​യി​ലേ​ക്കും തി​രി​ച്ചും പോ​കാ​ൻ ബ​ദ​ൽ സം​വി​ധാ​ന​മി​ല്ലെ​ങ്കി​ൽ ഏ​റെ ദൂ​രം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ടി വ​രും. പാ​ലം പ​ണി​ക്കാ​യി അ​ച്ചി​ടു​ന്പോ​ൾ ബ​ദ​ൽ യാ​ത്രാ മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് മാ​ഹി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യ​ൻ കേ​ളോ​ത്ത് മാ​ഹി റീ​ജ​ണ​ൽ അ​ഡ്മ​നി​സ്ട്രേ​റ്റ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. 29 മു​ത​ൽ 12 ദി​വ​സ​മാ​ണ് പാ​ലം അ​ട​ച്ചി​ടു​ന്ന​ത്.