പണയത്തട്ടിപ്പ് തടയാൻ ശക്തമായ നിയമ നിർമാണം വേണം: എകെപിബിഎ
1567650
Monday, June 16, 2025 1:28 AM IST
ഇരിട്ടി: ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികളും ശിക്ഷകളും നടപ്പാക്കണമെന്ന് ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ (എകെപിബിഎ) 22-ാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇരിട്ടി ഫൽക്കൺപ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും കുടുംബ സംഗമവും നഗരസഭാ പേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് മുഖ്യ ഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുരേഷ് ബാബു. ജനറൽ സെക്രട്ടറി കെ.കെ. ഗോപു, ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി, പ്രജിത്ത്, വിജോയ് വർഗീസ്, സെബാസ്റ്റ്യൻ തോമസ് എന്നിവർ പ്രസംഗിച്ചു.