കേബിൾ കുഴി മൂടാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു
1569508
Sunday, June 22, 2025 7:40 AM IST
തേർത്തല്ലി: തേർത്തല്ലി-മൗവ്വത്താനി റോഡിൽ മണലി ഇറക്കത്തിൽ കേബിൾ കുഴി മൂടാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു.
കേബിൾ കുഴി മൂടാത്തതിനെതിരെ നാട്ടുകാർ പലതവണ അധികൃതർക്ക് പല പരാതി നൽകുകയും ദീപിക ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തതും ആണ്. എന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.
റോഡിൽ അപകടങ്ങൾ സ്ഥിരമാകുകയാണ്. ഇന്നലെയും ഇതുവഴി കടന്നുപോയ ട്രാവലർ കുഴിയിൽ പെട്ടുപോയി. ഏറെ നേരത്തെ ശ്രമദാനത്തിലൂടെ ആണ് ട്രാവലർ കുഴിയിൽ നിന്നു കയറ്റിയത്. കുഴി മൂടിയില്ലെങ്കിൽ നാട്ടുകാർ സമരമാർഗത്തിലേക്ക് കടക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു.