ശ്രീപുരം സ്കൂളിൽ ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു
1569521
Sunday, June 22, 2025 7:42 AM IST
കണ്ണൂർ: പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം ആൻഡ് ജൂണിയർ കോളജിൽ ഫുട്ബോൾ ടർഫ് കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ പേട്രനും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. ജോയി കട്ടിയാങ്കൽ, പ്രിൻസിപ്പൽ സിസ്റ്റർ അയോണ സൈമൺ, കറസ്പോണ്ടന്റ് ഫാ. സൈജു സൈമൺ മേക്കര, മാനേജിംഗ് കമ്മിറ്റി പ്രതിനിധി പി.ജെ. മാത്യൂസ്, കായികാധ്യാപകൻ സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.