റാഫ്റ്റിംഗിനിടെ കുഴഞ്ഞുവീണു മരിച്ചു
1569759
Monday, June 23, 2025 10:07 PM IST
ചെറുപുഴ: റാഫ്റ്റിംഗിനിടെ മാഹി പെരിങ്ങാടി സ്വദേശി പുഴയിൽ കുഴഞ്ഞുവീണു മരിച്ചു. പെരിങ്ങാടി, വയലക്കണ്ടി സ്പിന്നിംഗ് മിൽ റോഡിൽ പനച്ചുള്ളതിൽ സൂബൈദ വില്ലയിൽ തലശേരിയിലെ കൊളത്തായി യൂസഫ് (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കാര്യങ്കോടു പുഴയുടെ പൊയ്യക്കടവ് ഭാഗത്തായിരുന്നു സംഭവം.
റാഫ്റ്റിംഗ് അവസാനിക്കുന്നതിനിടെ പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ ക്ഷീണം അനുഭവപ്പെട്ട യൂസഫിനെ ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ 10 ഓടെയാണ് യൂസഫ് ഉൾപ്പെടെയുള്ള ആറംഗ സംഘം റാഫ്റ്റിംഗിനായി ചെറുപുഴയിൽ എത്തിയത്.മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ. ഭാര്യ: പെരിങ്ങാടി സുബൈദ വില്ലയിൽ സുബൈദ. മക്കൾ: ഷഹബാസ് (ദുബായ്), ഷക്കീബ്, ഷയാൻ.