തിരുഹൃദയ തിരുസ്വരൂപ പ്രയാണം നടത്തി
1569869
Tuesday, June 24, 2025 1:59 AM IST
പേരാവൂർ: പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർഥാടന ഇടവകയും തിരുഹൃദയ സന്യാസിനീ സമൂഹം തലശേരി സെന്റ് ജോസഫ്സ് പ്രൊവിൻസും സംയുക്തമായി തിരുഹൃദയ തിരുസ്വരൂപ പ്രയാണം നടത്തി.
പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ നിന്നാരംഭിച്ച പ്രയാണം മാവടി, കല്ലടി കുരിശുപള്ളികൾ സന്ദർശിച്ച് തിരികെയെത്തി. പ്രയാണത്തിന് ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറിയും, അസിസ്റ്റന്റ് വികാരി ഫാ. പോൾ മുണ്ടയ്ക്കലും നേതൃത്വം നൽകി.
തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസ പാലയ്ക്കൽ എസ്എച്ച്, സിസ്റ്റർ ഡോ. റിൻസി അഗസ്റ്റിൻ എസ്എച്ച്, സിസ്റ്റർ അലീന മാത്യു എസ്എച്ച് എന്നിവർ സന്ദേശം നൽകി.