പുഴക്കരയിൽ നിന്ന് നടരാജ ശില്പം കണ്ടെത്തി
1569870
Tuesday, June 24, 2025 1:59 AM IST
ഇരിട്ടി: പായം മുക്കിലെ പഴയ തോണിക്കടവിന് സമീപം പുഴക്കരയിൽ നിന്ന് നടരാജ ശില്പം കണ്ടെത്തി. പുഴയ്ക്ക് സമീപത്തെ വീട്ടുകാർ പശുവിനെ മേയ്ക്കാൻ പോയ സമയത്താണ് പുഴക്കരയിൽ ശില്പം ആദ്യം കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി പോലീസ് സ്ഥലത്തെത്തി ശില്പം സ്റ്റേഷനിലേക്ക് മാറ്റി.
'
പഴക്കം തോന്നിക്കുന്ന ശില്പം എങ്ങനെ പുഴക്കരയിൽ എത്തിയെന്നും ശില്പം എന്തുതരം ലോഹം ആണെന്നതിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം പോലീസ് നടത്തിവരികയാണ്.