ത​ണ​ലും കു​ളി​രു​മേ​കി വാ​ക​മ​ര​ങ്ങ​ൾ
Saturday, May 25, 2019 1:36 AM IST
ആ​ല​ക്കോ​ട്: കൊ​ടും ചൂ​ടി​ൽ നാ​ടെ​ങ്ങും വ​റ്റി​വ​ര​ളു​ന്പോ​ൾ ത​ളി​പ്പ​റ​ന്പ്-​ആ​ല​ക്കോ​ട്-​കൂ​ർ​ഗ് ബോ​ർ​ഡ​ർ റോ​ഡി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ത​ണ​ലേ​കി നി​ൽ​ക്കു​ന്ന വാ​ക​മ​ര​ങ്ങ​ൾ കൗ​തു​ക​മാ​കു​ന്നു. ക​ത്തി​യെ​രി​യു​ന്ന ചൂ​ടി​ൽ മ​ന​സി​നു കു​ളി​ർ​മ ന​ൽ​കു​ന്ന കാ​ഴ്ച​യാ​ണ് റോ​ഡ് സൈ​ഡി​ലെ വാ​ഗ​മ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​ത്. പൂ​വം, അ​മ്മം​കു​ളം, ഒ​ടു​വ​ള്ളി, ആ​ല​ക്കോ​ട് തു​ട​ങ്ങി കൂ​ർ​ഗ് ബോ​ർ​ഡ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും പൂ​ത്തു​ല​ഞ്ഞ വാ​ക​മ​ര​ങ്ങ​ൾ നി​റ​യെ പൂ​ക്ക​ൾ ചൊ​രി​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. പ​ല ഭാ​ഗ​ത്തും റോ​ഡ് സൈ​ഡി​ൽ വാ​ക​മ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ത​ണ​ലും വ​ള​രെ വ​ലു​താ​ണ്. ക​ഠി​ന​മാ​യ ചൂ​ടി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഒ​രു ആ​ശ്വാ​സ​തീ​ര​മാ​ണ് ഈ ​വാ​ക​മ​ര​ങ്ങ​ൾ. കൊ​ടും ചൂ​ടി​ലും പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ന്ന വാ​ക​മ​ര​ങ്ങ​ളു​ടെ മ​നോ​ഹ​ര ദൃ​ശ്യം മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​നും യാ​ത്ര​ക്കാ​ർ സ​മ​യം ക​ണ്ടെ​ത്തു​ന്നു. സ​മീ​പ​ത്തും പ​ല മ​ര​ങ്ങ​ളും ഇ​ല കൊ​ഴി​ഞ്ഞ് ഉ​ണ​ങ്ങി നി​ൽ​ക്കു​ന്പോ​ഴും വാ​ഗ​മ​ര​ങ്ങ​ൾ ആ​രെ​യും മോ​ഹി​പ്പി​ക്കും വി​ധം പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്.