അ​ഴീ​ക്ക​ൽ റൂ​ട്ടി​ലെ ബ​സു​ക​ൾ നാളെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്
Thursday, July 18, 2019 1:24 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി-അ​ഴീ​ക്ക​ൽ റൂ​ട്ടി​ൽഓ​ടു​ന്ന ബ​സു​ക​ൾ നാളെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​യ്ക്ക് ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കും. ട്രി​പ്പ് ക​ഴി​ഞ്ഞ് ബ​സു​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന പോ​ലീ​സ് നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. ജി​ല്ലാ ആ​ശു​പ​ത്രി-അ​ല​വി​ൽ-പൂ​ത​പ്പാ​റ-വ​ള​പ​ട്ട​ണം വ​ഴി അ​ഴീ​ക്ക​ൽ റൂ​ട്ടി​ൽ എ​ത്തു​ന്ന എ​ല്ലാ ബ​സു​ക​ളും പ​ണി​മു​ട​ക്കും. ബ​സ് ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് സ​മ​രം ചെയ്യാൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത് അ​റി​യി​ച്ചു.