ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എം നി​ല​പാ​ട് മാ​റ്റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് : പി.​കെ.​കൃ​ഷ്ണ​ദാ​സ്
Monday, August 26, 2019 1:11 AM IST
ക​ണ്ണൂ​ർ: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ട്മാ​റ്റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം പി.​കെ.​കൃ​ഷ്ണ​ദാ​സ്. ക​ണ്ണൂ​ർ മാ​രാ​ർ​ജി ഭ​വ​നി​ൽ ന​ട​ന്ന യു​വ​മോ​ർ​ച്ച സം​സ്ഥാ​ന നേ​ത്യ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി മ​ര​ണ​വെ​പ്രാ​ള​ത്തി​ലാ​ണു​ള്ള​തെ​ന്നും അ​തി​ൽ​നി​ന്നു ക​ര​ക​യ​റാ​നു​ള്ള അ​ധ​ര​വ്യാ​യാ​മ​മാ​ണ് മൂ​ന്നു​ദി​വ​സ​മാ​യി എ​കെ​ജി സെ​ന്‍റ​റി​ൽ ചേ​ർ​ന്ന യോ​ഗ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. രാ​ഷ്ടീ​യ​ത്തി​ൽ​നി​ന്ന് തു​ട​ച്ചു​നീ​ക്കു​മെ​ന്നു​ള്ള ഭ​യം​കൊ​ണ്ടാ​ണ് ന​യം​മാ​റ്റ​ത്തി​ന് പാ​ർ​ട്ടി ത​യാ​റാ​കു​ന്ന​ത്. നി​ല​വി​ലെ ന​യം തെ​റ്റാ​ണെ​ന്നു സ​മ്മ​തി​ക്ക​ലാ​ണി​ത്. ബം​ഗാ​ളി​ലും തൃ​പു​ര​യി​ലും സി​പി​എ​മ്മി​നെ തൂ​ത്തെ​റി​ഞ്ഞ​ത് നേ​താ​ക്ക​ളു​ടെ ധി​ക്കാ​ര​വും അ​ഹ​ന്ത​യും പാ​ർ​ട്ടി അ​ണി​ക​ൾ​ക്കു​പോ​ലും സ​ഹി​ക്കാ​ൻ പ​റ്റു​ന്ന​തി​ൽ അ​പ്പു​റ​മാ​യി​രു​ന്ന​തി​നാ​ലാ​ണ്.
കേ​ര​ള​ത്തി​ലും അ​താ​ണു സം​ഭ​വി​ക്കാ​ൻ​പോ​കു​ന്ന​ത്. ഒ​രു തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രോ​ടു മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്നു പ​റ​ഞ്ഞ​വ​ർ പാ​ർ​ട്ടി യോ​ഗം ക​ഴി​യു​ന്പോ​ഴേ​ക്കും ക​ണ്ണൂ​രി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​മീ​പ​നം എ​ന്താ​യി​രു​ന്നു. ഒ​രു ക​ർ​ഷ​ക വൃ​ദ്ധ​മാ​താ​വി​നെ ധി​ക്കാ​ര​ത്തോ​ടെ അ​പ​മാ​നി​ക്കു​ന്ന​തു നാം ​ക​ണ്ട​താ​ണ്. പാ​വ​പ്പെ​ട്ട​വ​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടെ​യും സ​മീ​പ​ന​മാ​ണി​ത്. അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യാ​ൻ ത​യാ​റാ​ക​ണം. പി​എ​സ്‌​സി ത​ട്ടി​പ്പ് സം​ഭ​വം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ അ​റി​വോ​ടെ​യാ​ണ്. ക്രൈം​ബ്രാ​ഞ്ചും പോ​ലീ​സും തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ത​ട്ടി​പ്പു​ക​ൾ പു​റ​ത്തു​വ​ന്നാ​ൽ സി​പി​എ​മ്മി​ന്‍റെ പ​ല നേ​താ​ക്ക​ളും രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തേ​ണ്ടി​വ​രു​മെ​ന്നും കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​കാ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. മു​രു​കാ​ന​ന്ദ്, ര​ഞ്ചി​ത്ത് ച​ന്ദ്ര​ൻ,ബി​ജു എ​ള​ങ്കു​ഴി, കെ.​പി.​അ​രു​ൺ കു​മാ​ർ, സി.​സി.​ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.