കാ​രു​ണ്യ സം​ഗീ​ത​യാ​ത്ര​യി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​ര​നും
Monday, September 9, 2019 1:31 AM IST
ചെ​ന്പേ​രി: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ചെ​ന്പേ​രി നി​ർ​മ​ല ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യും കാ​വു​ന്പാ​യി​യി​ലെ നി​ർ​ധ​ന കു​ടും​ബാം​ഗ​വു​മാ​യ ആ​ഷ്‌​വി​ൻ മ​രി​യ ജോ​സി​ന്‍റെ ചി​കി​ത്സാ​സ​ഹാ​യ​നി​ധി​യി​ലേ​ക്ക് ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ന​ട​ത്തി​വ​രു​ന്ന കാ​രു​ണ്യ സം​ഗീ​ത യാ​ത്ര​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ഒ​ൻ​പ​താം ക്ലാ​സു​കാ​ര​നും. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ജീ​വി​തം തീ​രി​കെ പി​ടി​ക്കാ​ൻ പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​ഷ്‌​വി​ന്‍റെ നാ​ട്ടു​കാ​ര​നും നെ​ടു​ങ്ങോം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​മ​ൽ​ജി​ത്താ​ണ് ഗാ​നാ​ലാ​പ​ന​വു​മാ​യി സം​ഗീ​ത​യാ​ത്ര​യ്ക്കൊ​പ്പം ചേ​ർ​ന്ന​ത്. ഗാ​യ​ക​ൻ സ​ന്തോ​ഷ് കാ​വു​ന്പാ​യി​യും സം​ഘ​വും ന​യി​ക്കു​ന്ന സം​ഗീ​ത​യാ​ത്ര​യു​ടെ ഏ​ഴാം ദി​വ​സ​മാ​യ ഇ​ന്ന​ലെ മ​ട്ട​ന്നൂ​രി​ൽ​ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ലാ​ണ് സ​ന്തോ​ഷ് കാ​വു​ന്പാ​യി​യു​ടെ മ​ക​ൻ കൂ​ടി​യാ​യ അ​മ​ൽ​ജി​ത്ത് പാ​ടാ​നെ​ത്തി​യ​ത്. കാ​രു​ണ്യ സം​ഗീ​ത​യാ​ത്ര 10ന് ​ശ്രീ​ക​ണ്ഠ​പു​ര​ത്ത് സ​മാ​പി​ക്കും.