കേ​ന്ദ്ര​ത്തെ അ​പ്ര​സ​ക്ത​മാ​ക്കി​യു​ള്ള വി​ക​സ​നം കേ​ര​ള​ത്തി​ൽ ന​ട​ക്കി​ല്ല: വി. ​മു​ര​ളീ​ധ​ര​ൻ
Monday, September 9, 2019 1:31 AM IST
ത​ല​ശേ​രി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ അ​പ്ര​സ​ക്ത​മാ​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്നും വി​ക​സ​ന​ത്തി​ന് എ​ല്ലാ​വ​രു​ടെ​യും പ​രി​പൂ​ർ​ണ സ​ഹ​ക​ര​ണം വേ​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത​മാ​യ ശ്ര​മ​ങ്ങ​ളാ​ണ് വേ​ണ്ട​ത്. ലോ​ക്‌​സ​ഭ​യി​ലേ​യും രാ​ജ്യ​സ​ഭ​യി​ലേ​യും എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള പ​രി​പൂ​ര്‍​ണ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. ജ​ന്മ​നാ​ടാ​യ ത​ല​ശേ​രി​യി​ൽ പൗ​രാ​വ​ലി ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ഓ​പ്പ​ൺ സ്റ്റേ​ജി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പൊ​തു​യോ​ഗം മു​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടി. ​ആ​സ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​എ ത​ല​ശേ​രി ശാ​ഖ പ്ര​സി​ഡ​ന്‍റ് ഡോ.​സി.​കെ. രാ​ജീ​വ് ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, എ​ന്. ഹ​രി​ദാ​സ്, ടി.​എ​സ്. ഇ​ബ്രാ​ഹിം കു​ട്ടി മു​സ്‌​ലി​യാ​ര്‍, സ്വാ​മി അ​മൃ​ത​കൃ​പാ​ന​ന്ദ​പു​രി, ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, മ​മ്പ​റം ദി​വാ​ക​ര​ന്‍, സ​ജീ​വ് മാ​റോ​ളി, പി.​വി. സൈ​നു​ദ്ദീ​ന്‍, കെ. ​വി​ന​യ​രാ​ജ്, സി.​പി. ആ​ലു​പ്പി കേ​യി, വി.​കെ. ജ​വാ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.