വെ​ള്ള​പ്പൊ​ക്കം: പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യം
Tuesday, September 10, 2019 1:21 AM IST
ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​ത്തി​നു വി​ദ​ഗ്ധ​രെ കൊ​ണ്ടു പ​ഠ​നം ന​ട​ത്തി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു കേ​ര​ള ഇ​ല​ക്ട്രി​ക്ക​ല്‍ വ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്ക​ണം. ത​ല​ശേ​രി-​വ​ള​വു​പാ​റ റോ​ഡു പ​ണി, ഇ​രി​ട്ടി പാ​ലം പ​ണി എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. ത​ക​ര്‍​ന്നു കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡ്, പാ​ലം പ​ണി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും പ​യ​ഞ്ചേ​രി​മു​ക്ക്, കാ​ക്ക​യ​ങ്ങാ​ട്, കോ​ളി​ക്ക​ട​വ്, ഇ​രി​ട്ടി ടൗ​ണ്‍ തു​ട​ങ്ങി​യ സ്ഥ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക​ത്തി​നു​ള്ള കാ​ര​ണം ക​ണ്ടു​പി​ടി​ക്കു​വാ​ന്‍ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​സ​ന്ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ആ​ര്‍.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്.​സു​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​നോ​ദ​ന്‍ കാ​ണി, ജി.​വി.​നി​ര്‍​മ​ല്‍, കെ.​ആ​ര്‍.​ഗോ​വി​ന്ദ​ന്‍, സ​ന​ല്‍ കു​മാ​ര്‍, വി​ന​യ​രാ​ജ്, പി.​എം.​വ​ര്‍​ക്കി, കെ.​എം.​മാ​ത്യു, സി.​രാ​ജേ​ന്ദ്ര​ന്‍, പി.​പി.​മ​നോ​ജ്കു​മാ​ര്‍, എം.​കെ.​ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വൈ​ദ്യു​തി സു​ര​ക്ഷ​യെ​ക്കു​റി​ച്ച് കെ​എ​സ്ഇ​ബി സ​ബ് എ​ന്‍​ജി​നി​യ​ര്‍ സ​ജീ​വ് ക്ലാ​സെ​ടു​ത്തു.