പൂ​ർ​വ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക സം​ഗ​മം ന​ട​ത്തി
Tuesday, September 10, 2019 1:24 AM IST
വാ​യാ​ട്ടു​പ​റ​ന്പ്: വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 1982 കാ​ല​ഘ​ട്ടം മു​ത​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ണ്ടു​മു​ട്ടാ​നു​ള്ള വേ​ദി​കൂ​ടി​യാ​യി​രു​ന്നു ഇ​ത്. വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യും വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യും രൂ​പീ​ക​രി​ക്കു​ക​യു​ണ്ടാ​യി. റെ​ഡ്ക്രോ​സ് കു​ട്ടി​ക​ൾ നി​ർ​മി​ച്ച ആ​ശം​സാ​കാ​ർ​ഡു​ക​ൾ ന​ൽ​കി പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. സ്കൂ​ൾ സ്ഥാ​പ​ക മാ​നേ​ജ​ർ ഫാ. ​ജോ​സ് മ​ണി​മ​ല​ത്ത​റ​പ്പി​ലി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു. മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ.​ജി. ഭ​ട്ട​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​പോ​ൾ മാ​ഞ്ഞൂ​രാ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ത്യു ജെ. ​പു​ളി​ക്ക​ൽ, തോ​മ​സ് തോ​ണ​ക്ക​ര, ഷെ​റി​ൻ, ബി​ജു സി. ​അ​ബ്രാ​ഹം, ബി​ജു ജോ​സ​ഫ്, ജോ​ജ​ൻ ജോ​സ​ഫ്, ബി​നു വ​ർ​ഗീ​സ്, പോ​ൾ ജോ​ർ​ജ്, ബേ​ബി വ​ള​യ​ത്ത്, കെ.​ബി. മ​നു, മാ​യ കെ. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.