ഓ​ണ​ക്കോ​ടി​യും ചി​കി​ത്സാ സ​ഹാ​യവും വി​ത​ര​ണ​ം ചെയ്തു
Wednesday, September 11, 2019 1:14 AM IST
പെ​രു​മ്പ​ട​വ്: മാ​ത​മം​ഗ​ലം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത​മം​ഗ​ലം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണ​വും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​കി​ത്സ സ​ഹാ​യം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഹാ​രി​സ് പെ​രി​ങ്ങോം വി​ത​ര​ണം ചെ​യ്തു. സ​രി​ൻ മാ​ത​മം​ഗ​ലം, വി​ജേ​ഷ് മ​ണ​ത്ത​ണ, പ്ര​ജി ചെ​മ്പാ​ട്, പി. ​സു​നോ​ജ്, കെ.​വി.​മ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് മാ​ത​മം​ഗ​ല​ത്തി​ന്‍റെ നി​റ​സാ​ന്നി​ധ്യ​മാ​യ കൂ​ട്ടാ​യ്മ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് ത​ല​ത്തി​ൽ 10 പേ​ർ​ക്ക് ഓ​ണ​ക്കി​റ്റും ഓ​ണ ക്കോ​ടി​യും സ​ഹാ​യ​ധ​ന​വും ന​ൽ​കി.
പ്ര​വ​ർ​ത്ത​ക​ർ ജൈ​വ കൃ​ഷി ന​ട​ത്തി ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.