ന​ന്‍​മ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Wednesday, September 11, 2019 1:14 AM IST
ഇ​രി​ട്ടി: ന​ന്‍​മ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ഓ​ഫീ​സി​ന്‍റെ​യും ന​ൻ​മ പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ്‌ റൂ​മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. ന​ന്‍​മ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യും പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ൻ പി.​പി. അ​ശോ​ക​നും നി​ര്‍​വ​ഹി​ച്ചു. പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ലോ​ഗോ ഇ​രി​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​കെ. ദി​വാ​ക​ര​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. ലോ​ഗോ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത യു​വ ചി​ത്ര​കാ​ര​ന്‍ സ​നി​ല്‍ ഇ​രി​ട്ടി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വ​ര്‍​ഗീ​സ് ഉ​പ​ഹാ​രം ന​ല്‍​കി. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര ജേ​താ​വ് ഡി. ​വി​ജ​യ​കു​മാ​റി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ലൈ​ബ്ര​റി​യി​ലേ​ക്കു​ള്ള ആ​ദ്യ പു​സ്ത​കം എം.​പി.​മ​നോ​ഹ​ര​ന്‍ മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന നേ​താ​വ് മാ​ത്യു എം. ​ക​ണ്ട​ത്തി​ലി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി. പു​സ്ത​ക വി​ത​ര​ണം ഇ​രി​ട്ടി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ക​മ​ല്‍ നി​ര്‍​വ​ഹി​ച്ചു. പ്ര​ള​യ​ത്തി​ല്‍ ന​ശി​ച്ച ജി​ല്ല​യി​ലെ ലൈ​ബ്ര​റി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ന​ന്മ​യു​ടെ പു​സ്ത​ക സ​ഹാ​യം ഡോ. ​ജി. ശി​വ​രാ​മ​കൃ​ഷ്ണ​ന്‍ കൈ​മാ​റി. ഹ​രീ​ന്ദ്ര​ന്‍ പു​തു​ശേ​രി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ റു​ബീ​ന റ​ഫീ​ഖ്, എ​ന്‍.​കെ. ഇ​ന്ദു​മ​തി, പി. ​ര​ഘു​നാ​ഥ്, വ്യാ​പാ​രി-​സ​ന്ന​ദ്ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ അ​യൂ​ബ് പൊ​യി​ല​ന്‍, റെ​ജി തോ​മ​സ്, പി.​ര​ഘു, സു​മ സു​ധാ​ക​ര​ന്‍, വി.​എം.​നാ​രാ​യ​ണ​ന്‍, എ​ന്‍. സ​ജേ​ഷ് ബാ​ബു, ഫാ. ​സ​ണ്ണി തോ​ട്ട​പ്പ​ള്ളി, ജോ​ണി യോ​യാ​ക്ക്, ബാ​ബു സി. ​കീ​ഴൂ​ര്‍, വി.​പി.​സ​തീ​ശ​ന്‍, കെ.​സു​രേ​ശ​ന്‍, സ​ന്തോ​ഷ് കോ​യി​റ്റി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.