സ്നേ​ഹ​വീ​ട് കൈ​മാ​റി
Wednesday, September 11, 2019 1:14 AM IST
ഇ​രി​ട്ടി: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ലോ​ക്ക​ലി​ൽ ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സ്നേ​ഹ​വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി പ്ര​കാ​രം പാ​യം വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന​ടു​ത്തെ ക​ല്ലു​മു​ട്ടി​യി​ലെ കാ​ളി​യാ​റ​മ്പി​ൽ സു​ലോ​ച​ന​യ്ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ സു​ലോ​ച​ന​ക്ക് താ​ക്കോ​ൽ ന​ൽ​കി. ഏ​രി​യാ സെ​ക്ര​ട്ട​റി ബി​നോ​യ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​ശ്രീ​ധ​ര​ൻ, ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. അ​ശോ​ക​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ശോ​ക​ൻ, പി. ​പ്ര​കാ​ശ​ൻ, കെ.​പി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജെ. ​സു​ശീ​ൽ ബാ​ബു സ്വാ​ഗ​ത​വും നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ൻ. ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.