പാ​ൽ​ച്ചു​രം പു​തി​യ​ങ്ങാ​ടി​യി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു
Wednesday, September 11, 2019 1:15 AM IST
പാ​ൽ​ച്ചു​രം: പാ​ൽ​ചു​രം പു​തി​യ​ങ്ങാ​ടി​യി​ൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ച​ന്ദ്ര​വി​ലാ​സം മി​നി​യു​ടെ മ​ക​ൻ നി​തീ​ഷി​നാ​ണ് (അ​പ്പു-29) കു​ത്തേ​റ്റ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.15 ഓ​ടെ പു​തി​യ​ങ്ങാ​ടി ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. സാ​ര​മാ​യി പ​രി​ക്കേ​റ്റ് അ​നീ​ഷി​നെ മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്​ക്ക് ശേ​ഷം കോ​ഴി​ക്കോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​തി​യ​ങ്ങാ​ടി ടൗ​ണി​ലെ ക്ല​ബി​ലേ​ക്ക് ക​യ​റി​യ നി​തീ​ഷി​നെ കൈ​യി​ൽ ക​രു​തി​യ ക​ത്തി​യു​മാ​യി ഒ​രാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് സൂ​ച​ന. അ​ക്ര​മി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.