ജോ​സ​ഫി​ന്‍റെ ദു​രൂ​ഹ​മ​ര​ണം: സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം- ചൂ​ര​പ്പ​ട​വ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ
Monday, September 16, 2019 1:00 AM IST
ചെ​റു​പു​ഴ: ചൂ​ര​പ്പ​ട​വ് ഇ​ട​വ​കാം​ഗ​വും കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നു​മാ​യി​രു​ന്ന മു​തു​പാ​റ​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ ആ​ക​സ്മി​ക മ​ര​ണം ചൂ​ര​പ്പ​ട​വ് ഗ്രാ​മ​ത്തി​നും പ്ര​ത്യേ​കി​ച്ചു ചൂ​ര​പ്പ​ട​വ് ഇ​ട​വ​ക​യ്ക്കും തീ​രാ​ന​ഷ്ട​വും വേ​ദ​ന​യു​മാ​ണെ​ന്ന് ചൂ​ര​പ്പ​ട​വ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ. ചൂ​ര​പ്പ​ട​വ് പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​യാ​യി​രു​ന്നു ജോ​സ​ഫ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ വി​ഷ​മി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ചേ​ർ​ന്ന് ചൂ​ര​പ്പ​ട​വ് ഇ​ട​വ​കാ സ​മൂ​ഹ​വും ഇ​തി​ലെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. തി​ക​ഞ്ഞ ദൈ​വ​വി​ശ്വാ​സി​യു​മാ​യ ജോ​സ​ഫി​ന്‍റെ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത​ക​ൾ ഞ​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​ന് പ​ല ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു​വെ​ങ്കി​ലും സ​ത്യം ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്. ജീ​വി​ത​ത്തി​ൽ സ​ത്യ​സ​ന്ധ​ത​യും നീ​തി​യും സ​ഹാ​നു​ഭൂ​തി​യും മാ​ത്രം നി​റ​ച്ച് ജീ​വി​ച്ച വ്യ​ക്തി​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ സു​താ​ര്യ​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ ഒ​ര​ന്വേ​ഷ​ണ​വും തു​ട​ർ​ന​ട​പ​ടി​ക​ളും ആ​വ​ശ്യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യും സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഇ​ട​വ​ക യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.