റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നു നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കെ.​സു​ധാ​ക​ര​ൻ എം​പി
Thursday, September 19, 2019 1:31 AM IST
ക​ണ്ണൂ​ർ: റെ​യി​ൽ​വേ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കു ന​ട​പ്പി​ലാ​ക്കാ​ൻ കെ.​സു​ധാ​ക​ര​ൻ എം​പി സ​തേ​ൺ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കു വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു തൈ​ക്കാ​ട് ഗ​സ്റ്റ് ഹൗ​സി​ൽ ഇ​ന്ന​ലെ ന​ട​ന്ന സ​തേ​ൺ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​രും കേ​ര​ള​ത്തി​ലെ എം​പി​മാ​രു​ടെ​യും വാ​ർ​ഷി​ക യോ​ഗ​ത്തി​ലാ​ണു കെ.​സു​ധാ​ക​ര​ൻ വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്. വ​ട​ക്കെ മ​ല​ബാ​റി​ന്‍റെ റെ​യി​ൽ​വേ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നും റെ​യി​ൽ​വേ ലൈ​ൻ വി​ക​സ​ന​ത്തി​നും പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്കും ഊ​ന്ന​ൽ ന​ൽ​കു​ന്ന സ​മ​ഗ്ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് എം​പി മു​ന്നോ​ട്ടു‌​വ​ച്ചി​ട്ടു​ള്ള​ത്.

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​ന്നാം​ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ ടി​ക്ക​റ്റ് കൗ​ണ്ട​റി​നോ​ടു ചേ​ർ​ന്നു മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​രെ​യും പ​രി​ഗ​ണി​ച്ച് എ​സ്ക​ലേ​റ്റ​ർ സ്ഥാ​പി​ക്ക​ണം. ര​ണ്ടാം​ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലും എ​സ്ക​ലേ​റ്റ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം. കി​ഴ​ക്കു​ഭാ​ഗ​ത്തു യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു പാ​ർ​ക്കിം​ഗ് സൗ​ക​ര്യം കൃ​ത്യ​മാ​യി ന​ട​പ്പി​ൽ വ​രു​ത്ത​ണം. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും പ്ര​ത്യേ​ക ടി​ക്ക​റ്റ് കൗ​ണ്ട​ർ ആ​രം​ഭി​ക്ക​ണം.

ര​ണ്ടാം​ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ യാ​ത്ര​ക്കാ​ർ​ക്കു വി​ശ്ര​മ​കേ​ന്ദ്രം പ​ണി​യ​ണം. ടി​ക്ക​റ്റ്/​റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ സ്റ്റാ​ഫു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ക​യും യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു. ആ​യ​തി​നാ​ൽ ഒ​ഴി​വു​ക​ൾ ഉ​ട​ൻ നി​ക​ത്ത​ണം. പി​റ്റ്‌​ലൈ​ൻ സ്ഥാ​പി​ക്ക​ണം. ലേ​ഡീ​സ് വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ നാ​പ്കി​ൻ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ഇ​ൻ​സി​നറേറ്റ​ർ സ്ഥാ​പി​ക്കു​ക. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക. പ്രീ-​പെ​യ്ഡ് ടാ​ക്സി സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ക. മി​ക​ച്ച രീ​തി​യി​ൽ വൈ​ഫൈ സം​വി​ധാ​നം ന​ട​പ്പി​ൽ വ​രു​ത്തു​ക. സി​സി ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക. വീ​ൽ ചെ​യ​റു​ക​ളും പോ​ർ​ട്ട​റു​ക​ളു​ടെ​യും സ​ഹാ​യം ന​ല്ല രീ​തി​യി​ൽ ല​ഭ്യ​മാ​ക്കാ​ൻ യാ​ത്രി മി​ത്ര സേ​വ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ത്തു​ക.
എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് സ്ഥാ​പി​ക്കു​ക. എ​ട​ക്കാ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ദ്ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യും ആ​വ​ശ്യ​പ്പെ​ടു​ന്നു. ക​ണ്ണൂ​ർ-​മ​ട്ട​ന്നൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് റെ​യി​ൽ​വേ ലൈ​നി​ന് അ​നു​മ​തി ന​ല്ക​ണം. മ​ട്ട​ന്നൂ​രി​ലെ സ്റ്റേ​ഷ​ൻ ഒ​രു ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നാ​യി നി​ർ​മി​ക്ക​ണ​മെ​ന്നും പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് ത​ന്നെ ജ​ന​ങ്ങ​ൾ​ക്ക് എ​യ​ർ​പോ​ർ​ട്ട് സേ​വ​ന​വും ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
മ​ല​ബാ​ർ മേ​ഖ​ല​യി​ൽ മെ​മു സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം നി​ർ​ത്ത​ലാ​ക്കി​യ ബൈ​ന്തൂ​ർ ട്രെ​യി​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഷൊ​ർ​ണൂ​രി​ൽ നി​ന്നു വ​രു​ന്ന 56603 എ​ന്ന ന​മ്പ​ർ ട്രെ​യി​ൻ ദീ​ർ​ഘ​ദൂ​ര പാ​സ​ഞ്ച​ർ സ​ർ​വീ​സാ​യി മാ​റ്റ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ക്സി​ക്യു​ട്ടീ​വ് എ​ക്സ്പ്ര​സ് കാ​സ​ർ​ഗോ​ഡേ​ക്കു കൂ​ടി സ​ർ​വീ​സ് നീ​ട്ടു​ക, 12081 ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് മം​ഗ​ലാ​പു​ര​ത്തു നി​ന്ന് ആ​രം​ഭി​ക്കു​ക, കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശതാബ്ദി ക​ണ്ണൂ​രി​ലേ​ക്കു നീ​ട്ടു​ക, മം​ഗ​ലാ​പു​രം വ​രെ​യു​ള്ള മ​ത്സ്യ​ഗ​ന്ധ എ​ക്സ്പ്ര​സ്, മ​ഡ്ഗോ​വ-​മം​ഗ​ലാ​പു​രം ഇ​ന്‍റ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് എ​ന്നി​വ ക​ണ്ണൂ​രി​ലേ​ക്കു കൂ​ടി സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ക്കു​ക, ക​ണ്ണൂ​ർ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ത്ത ഹം​സ​ഫ​ർ, തു​ര​ന്തോ എ​ക്സ്പ്ര​സു​ക​ൾ​ക്ക് ക​ണ്ണൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ക, ഏ​റ​നാ​ട്, പ​ര​ശു​റാം, കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ തു​ട​ങ്ങി​യ ട്രെ​യി​നു​ക​ൾ​ക്ക് എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​തേ​ൺ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക് ന​ല്കി​യ നി​വേ​ദ​ന​ത്തി​ൽ കെ.​സു​ധാ​ക​ര​ൻ എംപി ഉ​ന്ന​യി​ച്ചു.