സ്വ​യംസ​ഹാ​യസം​ഘം കെ​ട്ടി​ടോ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, October 6, 2019 2:52 AM IST
പ​യ്യാ​വൂ​ർ: ചേ​പ്പ​റ​മ്പ്പാ​റ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ര​ക്ഷ സ്വ​യം സ​ഹാ​യ​സം​ഘ​ത്തി​ന് ചൂ​ണ്ട​യി​ൽ വ​ള​പ്പി​നു സ​മീ​പം പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. രാ​ഘ​വ​ൻ നി​ർ​വ​ഹി​ക്കും. സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ​നി​ന്ന് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ പി.​വി. ശ​ര​ണ്യ, ആ​ര്യ പു​രു​ഷോ​ത്ത​മ​ൻ, തീ​ർ​ഥ മ​നോ​ജ്, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ഷി​ത രാ​മ​കൃ​ഷ്ണ​ൻ, എ​ൽ​എ​സ്എ​സ് നേ​ടി​യ കെ. ​അ​ള​ക​ന​ന്ദ, ടി.​വി. ശ്രീ​ര​ഞ്ജ്, എം. ​സാ​യ​ന്ത്, ന​വോ​ദ​യ ജേ​താ​വ് ച​ന്ദ​ന ജ​യ​രാ​ജ് എ​ന്നി​വ​രെ സ​ദാ​ന​ന്ദ​ൻ ചേ​പ്പ​റ​മ്പ് അ​നു​മോ​ദി​ക്കും. കെ. ​ഹ​രീ​ന്ദ്ര​നാ​ഥ്, വി​ജ​യ​ൻ, കെ.​വി. ശ്രീ​ജി​ത്ത്, എം. ​ജി​ബി​ൻ, വി. ​ബാ​ല​കൃ​ഷ്ണ​ൻ, രാ​ജേ​ഷ്, കെ.​വി. ഷി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.