ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് മാ​ർ​ച്ച് 15ന്
Monday, October 7, 2019 1:28 AM IST
ക​ണ്ണൂ​ർ: ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു മ​തി​യാ​യ പാ​ർ​ക്കിം​ഗ് സ്ഥ​ലം ഒ​രു​ക്കി പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക, കെ​സി ന​ന്പ​റു​ള്ള മു​ഴു​വ​ൻ ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക, ടൗ​ണി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​മ​തി​യു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളെ തി​രി​ച്ച​റി​യാ​ൻ ടി.​പി ന​ന്പ​ർ (ടൗ​ൺ പെ​ർ​മി​റ്റ്) അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 15ന് ​ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്താ​ൻ യോ​ഗ​ശാ​ല ഹാ​ളി​ൽ ചേ​ർ​ന്ന ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. എ​സ്ടി​യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ക​രീം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കു​ന്ന​ത്ത് രാ​ജീ​വ​ൻ, കെ.​വി. ക​രു​ണാ​ക​ര​ൻ, അ​ഡ്വ. ക​സ്തൂ​രി​ദേ​വ​ൻ, ഷെ​യ്ക് മു​ക്താ​ർ, ക​മ​റു​ദ്ദീ​ൻ, വേ​ണു​ഗോ​പാ​ൽ, കെ.​സി. ക​രു​ണാ​ക​ര​ൻ, ഷി​കി​ൽ ബാ​ബു, ജ​യ​ച​ന്ദ്ര​ൻ, ഷാ​ജി​ത്ത്, ബി​നീ​ഷ്, റാ​സി​ഖ്, സു​ധീ​ഷ്, ന​സീ​ർ, ശി​വാ​ന​ന്ദ​ൻ, റൗ​ഫ്, ഇ​റോ​ൾ​ഡ്, കെ. ​ബാ​ബു, മു​ഹ​മ്മ​ദ് സി​നാ​ൻ, സി.​കെ. ശ​ശി​കു​മാ​ർ, മി​ൽ​ന രാ​ജീ​വ​ൻ, കെ.​പി. സ​ത്താ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.