ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി
Monday, October 7, 2019 1:30 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ വൈ​സ് മെ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് കൃ​ഷി വ​കു​പ്പു​മാ​യി ചേ​ർ​ന്നു ചാ​വ​ശേ​രി പ​ത്തൊ​ൻ​മ്പ​താം മൈ​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് അ​ക്കാ​ദ​മി​യി​ൽ കൃ​ഷി ചെ​യ്ത ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ സി.​ആ​ർ.​രാ​ഗേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ.​കെ.​നാ​സ​ർ, വൈ​സ് മെ​ൻ ഗ​വ​ർ​ണ​ർ കെ.​രാ​ജ​ൻ, ഫാ.​ജോ​സ് വെ​ച്ചു​വെ​ട്ടി​ക്ക​ൽ, ഷി​റോ​സ് ക​രി​യി​ൽ, എം. ​ദി​ലീ​പ്, ഷാ​ജി കൊ​ഴു​ക്കു​ന്നോ​ൻ, പി.​ഷി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​രു ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത വെ​ള്ള​രി, ക​ക്കി​രി, ക​യ്പ എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ത്തി​യ​ത്‌.