ടൂ​റി​സ്റ്റ് ബ​സ് ഓ​ട്ടോ​യി​ലി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Monday, October 7, 2019 1:30 AM IST
ക​ണ്ണൂ​ര്‍: തോ​ട്ട​ട​യി​ല്‍ ടൂ​റി​സ്റ്റ് ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ തോ​ട്ട​ട ഗ​വ. പോ​ളി ടെ​ക്‌​നി​ക്കി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ല്‍​പ​ക ടൂ​റി​സ്റ്റ് ബ​സ് ഓ​ട്ടോ​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ ചാ​ല​യി​ലെ റി​നി​ല്‍, താ​ഴെ​ചൊ​വ്വ സ്വ​ദേ​ശി​ക​ളാ​യ അ​മി​ത്, ഷ​ക്കീ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണു പ​രു​ക്കേ​റ്റ​ത്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.