മു​ൻ വി​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ആ​ൽ​വി​ൻ കാ​ളി​ച്ച​ര​ൺ മാ​ഹി​യി​ൽ
Wednesday, October 9, 2019 1:22 AM IST
മാ​ഹി: മു​ൻ വെ​സ്റ്റി​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ആ​ൽ​വി​ൻ ഐ​സ​ക് കാ​ളി​ച്ച​ര​ൺ മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ​ത്തി. വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പ​ത്തി​ൽ പു​ഷ്പ​മാ​ല്യം ചാ​ർ​ത്തി വ​ണ​ങ്ങി​യ അ​ദ്ദേ​ഹം അ​ല്പ​സ​മ​യം പ്രാ​ർ​ത്ഥി​ച്ച​ശേ​ഷ​മാ​ണു മ​ട​ങ്ങി​യ​ത്.
ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​ജെ​റോം ചി​ങ്ങ​ന്ത​റ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​ജോ​സ​ഫ് അ​നി​ൽ, ജി​തി​ൻ ജോ​ൺ, തി​രു​നാ​ൾ ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് താ​ര​ത്തെ സ്വീ​ക​രി​ച്ചു.1975​ലും 79ലും ​ലോ​ക​ക​പ്പ് നേ​ടി​യ വെ​സ്റ്റി​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു ആ​ൽ​വി​ൻ ഐ​സ​ക് കാ​ളി​ച്ച​ര​ൺ.