എ​ച്ച്ഡി​എ​സ് പ്ര​ഥ​മ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം നാ​ളെ
Wednesday, October 9, 2019 1:22 AM IST
പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി (എ​ച്ച്ഡി​എ​സ്) പ്ര​ഥ​മ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം നാ​ളെ വൈ​കു​ന്നേ​രം 3.30 ന് ​സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​രും.
പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​ൻ.​റോ​യ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​സു​ദീ​പ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. സൊ​സൈ​റ്റി​യു​ടെ ബൈ​ലോ അം​ഗീ​ക​രി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യെ​ന്ന പ്രാ​ഥ​മി​ക അ​ജ​ണ്ട മാ​ത്ര​മാ​ണു യോ​ഗം പ​രി​ഗ​ണി​ക്കു​ക. ന​വം​ബ​റി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച് ജ​ന​റ​ൽ ബോ​ഡി യോ​ഗം ചേ​രും. എ​ച്ച്ഡി​എ​സ് രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ മു​ഴു​വ​ൻ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ വ​രും. പു​തി​യ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള ചു​മ​ത​ല​യും സൊ​സൈ​റ്റി​ക്കാ​യി​രി​ക്കും. ഔ​ദ്യോ​ഗി​ക അം​ഗ​ങ്ങ​ൾ​ക്കു പു​റ​മെ മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, വ്യ​വ​സാ​യ മ​ന്ത്രി എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യി മൂ​ന്നു സി​പി​എം നേ​താ​ക്ക​ളും എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​ണ്. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് എം​പി എ​ന്ന നി​ല​യി​ൽ രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ മാ​ത്ര​മാ​ണ് എ​ക്സി​ക്യു​ട്ടീ​വി​ൽ ഉ​ള്ള​ത്.
ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും സ​ർ​ക്കാ​ർ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ല. സ​ർ​ക്കാ​റി​ൽ നി​ന്നു​ള്ള നി​ര​വ​ധി ഫ​ണ്ടു​ക​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല​ക​ളും എ​ച്ച്ഡി​എ​സി​ന് ല​ഭി​ക്കു​ന്ന​തോ​ടെ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ പ്ര​തീ​ക്ഷ.