ഇ​രി​ട്ടി ടൗ​ൺ വി​ക​സ​നം: ബാ​ക്കി​യു​ള്ള കൈ​യേ​റ്റ​ങ്ങ​ളും പൊ​ളി​ക്കാ​ൻ നോ​ട്ടീ​സ്
Wednesday, October 9, 2019 1:23 AM IST
ഇ​രി​ട്ടി: ടൗ​ണി​ലെ റോ​ഡ് വി​ക​സ​നം അ​വ​സാ​ന​ഘ​ട്ട കൈ​യേ​റ്റ​വും പൊ​ളി​ച്ചു​നീ​ക്കാ​ൻ ഉ​ട​മ​ക​ൾ​ക്ക് റ​വ​ന്യൂ വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. ഒ​ൻ​പ​തി​നു മു​ൻ​പ് കൈ​യേ​റി​യ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​നാ​ണ് നി​ർ​ദേ​ശം. കെ​എ​സ്ടി​പി റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​യാ​ണ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​ത്. ഇ​രി​ട്ടി ടൗ​ണി​ൽ പൊ​തു​മ​രാ​മ​ത്ത് സ്ഥ​ലം കൈ​യേ​റി കെ​ട്ടി​ട​ങ്ങ​ൾ പ​ണി​ത ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കി റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ചി​ല കെ​ട്ടി​ട ഉ​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​രി​ട്ടി മേ​ലെ സ്റ്റാ​ൻ​ഡി​ലെ ചി​ല കെ​ട്ടി​ട​ങ്ങ​ൾ കോ​ട​തി ഉ​ത്ത​ര​വി​നെ അ​ടി​സ്ഥാ​ന​ത്തി​ൽ റ​വ​ന്യു​വ​കു​പ്പ് പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു.
ഇ​തു​കൂ​ടാ​തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ൻ​പി​ലെ കൈ​യേ​റി​യ ഭാ​ഗ​ങ്ങ​ൾ റ​വ​ന്യൂ​വ​കു​പ്പ് അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ഇ​തേ​ത്തു​ട​ർ​ന്ന് ചി​ല കെ​ട്ടി​ട ഉ​ട​മ​ക​ൾ സ്വ​മേ​ധ​യാ പൊ​ളി​ക്കു​ക​യും പൊ​ളി​ച്ചു​നീ​ക്കാ​ൻ ത​യാ​റാ​കാ​ത്ത കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗം റ​വ​ന്യൂ​വ​കു​പ്പും പൊ​ളി​ച്ചു​നീ​ക്കി റോ​ഡി​നു​വേ​ണ്ടി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​രി​ട്ടി ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് എ​തി​ർ​വ​ശ​ത്താ​യു​ഉ​ള്ള ചി​ല കെ​ട്ടി​ട ഉ​ട​മ​ക​ൾ കെ​ട്ടി​ട​ത്തി​ന് മു​ൻ​ഭാ​ഗം പൊ​ളി​ക്കാ​തി​രി​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കൈ​യേ​റി​യ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ക്കാ​ൻ കോ​ട​തി അ​നു​വ​ദി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​ന്പ​തി​ന് മു​ന്പാ​യി കൈ​യേ​റി​യ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​യ്ക്ക് റ​വ​ന്യൂ​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കെ​ട്ടി​ട ഉ​ട​മ സ്വ​മേ​ധ​യ ഒ​ന്പ​തി​ന് മു​ന്പ് പൊ​ളി​ച്ചു​നീ​ക്കി​യി​ല്ലെ​ങ്കി​ൽ റ​വ​ന്യൂ വ​കു​പ്പ് കൈ​യേ​റി​യ ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യൂ​വ​കു​പ്പ് പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ഇ​നി ര​ണ്ടു വ്യാ​പാ​ര​സ്ഥാ​പ​ങ്ങ​ൾ മാ​ത്ര​മാ​ണ് കൈ​യേ​റ്റ ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റാ​ത്ത​ത്. ഇ​തു​കൊ​ണ്ട് ഈ ​ഭാ​ഗ​ത്ത്‌ റോ​ഡ് വി​ക​സ​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.