ഗാ​ന്ധി സ്മൃ​തിയാ​ത്ര ന​ട​ത്തി
Wednesday, October 9, 2019 1:23 AM IST
കൊ​ട്ടി​യൂ​ര്‍: കൊ​ട്ടി​യൂ​ര്‍ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മ​ാഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഗാ​ന്ധി സ്മൃ​തിയാ​ത്ര ന​ട​ത്തി.
ഡി​സി​സി സെ​ക്ര​ട്ട​റി പി.​സി. രാ​മ​കൃ​ഷ്ണ​ന്‍ ജാ​ഥാ ലീ​ഡ​റും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ റോ​യി ന​മ്പു​ടാ​ക​ത്തി​നു പ​താ​ക ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മേ​ച്ചേ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍, എം.​കെ. ഗോ​പാ​ല​ന്‍, ജോ​സ​ഫ് പൂ​വ​ക്കു​ളം, ജോ​ണ്‍​സ​ണ്‍ വ​രി​ക്കാ​നി, ബി​ജു ഓ​ളാ​ട്ടു​പു​റം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
അ​മ്പാ​യ​ത്തോ​ട് നി​ന്നും ആ​രം​ഭി​ച്ച പ​ദ​യാ​ത്ര ചു​ങ്ക​ക്കു​ന്നി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.