കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ദ​ർ​ശ് ഗ്രാ​മ യോ​ജ​നയി​ൽ
Thursday, November 7, 2019 1:30 AM IST
ക​ണ്ണൂ​ർ: ഓ​രോ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ​യും ഒ​രു പ​ഞ്ചാ​യ​ത്തി​നെ വി​ക​സി​പ്പി​ക്കു​ക എ​ന്ന സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാം ​യോ​ജ​ന പ​ദ്ധ​തി​യി​ൽ ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കെ.​സു​ധാ​ക​ര​ൻ എം​പി കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്തി. പേ​രാ​വൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഈ ​പ​ദ്ധ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി കാ​ണി​ച്ച് എം​പി ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി.
വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള വി​ക​സ​ന​ത്തി​ലൂ​ടെ ഒ​രു ഗ്രാ​മ​ത്തി​നെ ആ​ദ​ർ​ശ ഗ്രാ​മ​മാ​ക്കി മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൃ​ഷി,ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, പ്ര​കൃ​തി സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സം​യോ​ജി​ത വി​ക​സ​ന​ത്തി​ലൂ​ടെ​യാ​ണ് ഗ്രാ​മ​വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ലു​പ​രി ജ​ന​ങ്ങ​ളു​ടെ പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ർ​ദ്ധി​പ്പി​ച്ച് മി​ക​ച്ച ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വും സ്വാ​ശ്ര​യ​ത്വ​വും ശു​ചി​ത്വ​വും സാ​മൂ​ഹ്യ സേ​വ​ന​ത്തി​നു​ള്ള സ​ന്ന​ദ്ധ​ത​യും സാ​ധ്യ​മാ​കു​ന്ന രൂ​പ​ത്തി​ൽ സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്ക​ൽ സാ​മൂ​ഹ്യ നീ​തി, പൊ​തു​ജീ​വി​ത​ത്തി​ൽ സു​താ​ര്യ​ത​യും അ​ഴി​മ​തി​യി​ല്ലാ​യ്‌​മ​യും സൃ​ഷ്ടി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ ത​ല​ങ്ങ​ളി​ലൂ​ടെ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ളി​ലൂ​ടെ മേ​ന്മ​യേ​റി​യ ഒ​രു ഗ്രാ​മം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ആ​ദ​ർ​ശ ഗ്രാം ​പ​ദ്ധ​തി​യെ​ന്ന് കെ.​സു​ധാ​ക​ര​ൻ എം​പി അ​റി​യി​ച്ചു.