ത​ല​ശേ​രി​യി​ൽ 500 കി​ലോ "വി​ഷ​മ​ത്സ്യം' പി​ടി​കൂ​ടി
Friday, November 8, 2019 1:29 AM IST
ത​ല​ശേ​രി: ത​ല​ശേ​രി മ​ത്‌​സ്യ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് വി​ഷംക​ല​ർ​ന്ന മ​ത്‌​സ്യം പി​ടി​കൂ​ടി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഭ​ക്ഷ്യസു​ര​ക്ഷാ വി​ഭാ​ഗ​വും ത​ല​ശേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ലാ​ണ് 20 പെ​ട്ടി​ക​ളിലാ​യി സൂ​ക്ഷി​ച്ച ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന 500 കി​ലോ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന ചെ​മ്മീ​ൻ, മാ​ന്ത, മ​ത്തി എ​ന്നി​വ​യി​ലാ​ണ് ഫോ​ർ​മാ​ലി​ൻ ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ൽ​നി​ന്ന് ബോ​ക്സു​ക​ളി​ലാ​ക്കി ഇ​റ​ക്കി​വ​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ത്സ്യം ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ കെ​മി​ക്ക​ൽ കി​റ്റ് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ന​ശി​പ്പി​ച്ചു.