ഉ​പ​ക​ര​ണ​ങ്ങ​ൾക്കു തകരാർ ; ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി‌​ൽ
Friday, November 8, 2019 1:29 AM IST
പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ത​ക​രാ​റി​ലാ​യ​താ​ണ് കാ​ര​ണം. നേ​ര​ത്തെ പ​ത്തും പ​തി​ന​ഞ്ചും ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ന്നി​രു​ന്ന തി​യേ​റ്റ​റു​ക​ളി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ഒ​ന്നോ ര​ണ്ടോ ശ​സ്ത്ര​ക്രി​യ​ക​ള്‍ മാ​ത്ര​മാ​ണ്. കാ​ല്‍ നൂ​റ്റാ​ണ്ടു മു​മ്പ് ആ​രം​ഭി​ച്ച ആ​ശു​പ​ത്രി​യി​ലെ തി​യേ​റ്റ​റി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യാ​ണ് മി​ക്ക​വ​യും ഇ​പ്പോ​ള്‍ താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഓ​ര്‍​ത്തോ, ഗൈ​ന​ക്, ന്യൂ​റോ, ഒ​ഫ്താ​ല്‍​മോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ജ​ന​റ​ല്‍ സ​ര്‍​ജ​റി​യി​ലും ശ​സ്ത്ര​ക്രി​യ​ക​ള്‍ ഭൂ​രി​ഭാ​ഗ​വും മു​ട​ങ്ങു​ന്നു​ണ്ട്. ചെ​റി​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ പോ​ലും പ​യ്യ​ന്നൂ​രി​ലെ​യും ക​ണ്ണൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും ന്യൂ​റോ സ​ര്‍​ജ​റി​ക​ള്‍ മം​ഗ​ളൂ​രു​വി​ലേ​ക്കും വി​ടു​ക​യാ​ണ്. നേ​ര​ത്തെ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലാ​യി​രു​ന്ന​പ്പോ​ള്‍ അ​ത​ത് സ​മ​യം​ത​ന്നെ കേ​ടാ​കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് പ​ക​രം പു​തി​യ​വ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യ വ​ക​യി​ല്‍ മി​ക്ക ക​മ്പ​നി​ക​ള്‍​ക്കും കോ​ടി​ക​ളു​ടെ കു​ടി​ശി​ക​യു​ണ്ട്.
സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു​വെ​ങ്കി​ലും ഇ​ന്നേ​വ​രെ ഒ​രു പൈ​സ​പോ​ലും സ​ര്‍​ക്കാ​ര്‍ ഫ​ണ്ടി​ല്‍​നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ല​ഭി​ച്ചി​ട്ടി​ല്ല. കി​ഫ്ബി ഫ​ണ്ടി​ല്‍​നി​ന്ന് 300 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത് മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍. നേ​ര​ത്തെ കാ​രു​ണ്യ പ​ദ്ധ​തി​യി​ല്‍ കു​ടി​ശി​ക ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പ​ണം ഇ​ട​യ്ക്കി​ടെ ല​ഭി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങാ​ത്ത​ത്.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​വി​ധ ഒ​പി വി​ഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​ണ്. സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ മൂ​ന്നി​ര​ട്ടി​യോ​ളം രോ​ഗി​ക​ൾ ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍​നി​ന്നാ​യി ഇ​വി​ടെ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഡോ​ക്‌​ട​ര്‍​മാ​രു​ടെ ക്ഷാ​മം മൂ​ലം മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്ന് മ​ട​ങ്ങി​പ്പോ​കേ​ണ്ട സ്ഥി​തി​യാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടാ​ത്ത​പ​ക്ഷം അ​ടു​ത്ത​ദി​വ​സം​ത​ന്നെ ശ​സ്ത്ര​ക്രി​യ​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. കേ​ടാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ച്ച് ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തു​ന്ന​ത് രോ​ഗി​ക​ളു​ടെ ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്ന് ഡോ​ക്‌​ട​ര്‍​മാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ക​ണ്ണൂ​രി​ലും മം​ഗ​ളൂ​രു​വി​ലു​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി ലോ​ബി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ഉ​ത്ത​ര​മ​ല​ബാ​റി​ന്‍റെ ആ​രോ​ഗ്യ​സ്തം​ഭ​മാ​യി മാ​റി​യ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ജ​ന​കീ​യാ​രോ​ഗ്യ​വേ​ദി ക​ണ്‍​വീ​ന​ര്‍ എ​സ്. ശി​വ​സു​ബ്ര​ഹ്മ​ണ്യ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.