അ​ജി​ത​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി
Friday, November 8, 2019 1:29 AM IST
ത​ളി​പ്പ​റ​മ്പ്: ക​ഴി​ഞ്ഞ ജൂ​ലൈ 18 ന് ​ന​റു​ക്കെ​ടു​ത്ത കേ​ര​ള ലോ​ട്ട​റി​യു​ടെ മ​ൺ​സൂ​ർ ബം​ബ​ർ ഭാ​ഗ്യ​വാ​നെ​ന്ന് ഉ​റ​പ്പി​ച്ച് ബാ​ങ്കി​ൽ ടി​ക്ക​റ്റ് എ​ത്തി​ച്ച പ​റ​ശി​നി​ക്ക​ട​വി​ലെ പി.​എം.​അ​ജി​ത​ൻ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. ഇ​പ്പോ​ൾ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന അ​ജി​ത​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. ത​ല​ശേ​രി ജി​ല്ലാ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ടി.​ ഇ​ന്ദി​ര നി​ര​സി​ച്ച​ത്. ലോ​ട്ട​റി മ​റി​മാ​യ​ത്തി​ലെ നി​ജ​സ്ഥി​തി അ​റി​യാ​ൻ പോ​ലീ​സ് വി​ളി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ അ​ജി​ത​ൻ ക​ണ്ണൂ​രി​ലെ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​തേത്തു​ട​ർ​ന്ന് കേ​സി​ന്‍റെ പൂ​ർ​ണ​മാ​യ വി​വ​രം ഹാ​ജ​രാ​ക്കാ​ൻ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ബം​ബ​ർ സ​മ്മാ​ന​മാ​യ അ​ഞ്ചു കോ​ടി അ​ടി​ച്ച ടി​ക്ക​റ്റാ​ണ് അ​ജി​ത​ൻ ക​ണ്ണൂ​ർ പു​തി​യ​തെ​രു​വി​ലെ ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് നി​കു​തി ക​ഴി​ച്ചു​ള്ള മൂ​ന്ന​ര കോ​ടി രൂ​പ ലോ​ട്ട​റി വ​കു​പ്പ് ബാ​ങ്കി​ലേ​ക്ക് അ​യ​ച്ചു. എ​ന്നാ​ൽ ഇ​തി​നി​ടെ ഉ​യ​ർ​ന്ന നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ കാ​ര​ണം ബാ​ങ്ക​ധി​കൃ​ത​ർ പ​ണം കൈ​മാ​റി​യി​ല്ല. ബം​ബ​ർ ലോ​ട്ട​റി ടി​ക്ക​റ്റി​ന് അ​വ​കാ​ശി​യാ​യി കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി​ക്ക​ടു​ത്ത ടാ​ക്സി ഡ്രൈ​വ​ർ മു​നി​യ​പ്പ​ൻ എ​ത്തി​യ​തോ​ടെ​യാ​ണ് വി​ഷ​യം പോ​ലീ​സ് കേ​സാ​യ​ത്. പ​റ​ശി​നി​ക്ക​ട​വി​ലേ​ക്ക് തീ​ർ​ഥ​യാ​ത്ര പോ​യ അ​വ​സ​ര​ത്തി​ൽ ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് വാ​ങ്ങി​യ​താ​ണ് ബം​ബ​ർ ടി​ക്ക​റ്റെ​ന്നാ​യി​രു​ന്നു മു​നി​യ​പ്പ​ന്‍റെ വാ​ദം. ടി​ക്ക​റ്റി​ന്‍റെ പു​റ​ത്ത് താ​ൻ പേ​രെ​ഴു​തി ഒ​പ്പി​ട്ട​താ​യും മു​നി​യ​പ്പ​ൻ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റി​ന്‍റെ പു​റ​ത്ത് അ​ജി​ത​ന്‍റെ പേ​രും ഒ​പ്പു​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​തി​ന്‍റെ നി​ജ​സ്ഥി​തി അ​റി​യാ​ൻ വി​വാ​ദ​മാ​യ ടി​ക്ക​റ്റ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.