ചെ​ന്പേ​രി​യി​ൽ തി​മി​ര​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് 17ന്
Friday, November 8, 2019 1:30 AM IST
ചെ​ന്പേ​രി: ത​ളി​പ്പ​റ​ന്പ് നേ​ത്രജ്യോ​തി ക​ണ്ണാ​ശു​പ​ത്രി, ചെ​ന്പേ​രി ദ​ർ​ശ​ന ഒ​പ്റ്റി​ക്ക​ൽ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​ന്പേ​രി ല​യ​ൺ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര രോ​ഗ നി​ർ​ണ​യ ക്യാ​ന്പും 17ന് ​രാ​വി​ലെ 9.30 മു​ത​ൽ ചെ​ന്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. നേ​ത്ര​രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ​രാ​യ ഡോ. ​അ​ര​വി​ന്ദ് ഭ​ട്ട്, ഡോ. ​അ​ശ്വ​തി വി​ജ​യ​ൻ എ​ന്നി​വ​ർ ക്യാ​ന്പി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ചി​കി​ത്സ നി​ർ​ണ​യി​ക്കും. രാ​വി​ലെ മു​ത​ൽ ക്യാ​ന്പി​ലെ​ത്തു​ന്ന​വ​രി​ൽ ആ​ദ്യ​ത്തെ 100 പേ​ർ​ക്കു മാ​ത്ര​മേ പ​രി​ശോ​ധ​ന​യ്ക്ക് അ​വ​സ​ര​മു​ണ്ടാ​കൂ. നി​ല​വി​ൽ ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​തും കൊ​ണ്ടു​വ​ര​ണം. ക്യാ​ന്പി​ൽ നി​ന്നു ന​ൽ​കു​ന്ന കാ​ർ​ഡു​മാ​യി ത​ളി​പ്പ​റ​ന്പ് നേ​ത്ര​ജ്യോ​തി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും ക​ണ്ണ​ട, തി​മി​ര ശ​സ്ത്ര​ക്രി​യ എ​ന്നി​വ​യ്ക്കു മി​ത​മാ​യ നി​ര​ക്കും സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് സേ​വ​ന​വും ല​ഭ്യ​മാ​യി​രി​ക്കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ചെ​ന്പേ​രി ടൗ​ണി​ലെ അ​ന്ന മെ​ഡി​ക്ക​ൽ​സ് (944764 8005), കൊ​ട്ടാ​ര​ത്തി​ൽ ട്രേ​ഡേ​ഴ്സ് (9496382435), സാ​നി​യ ജ്വ​ല്ല​റി (9446679251), ചി​ന്നൂ​സ് ഗി​ഫ്റ്റ് ഹൗ​സ് (9446960810) എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം.