നാ​ലു​വ​രി​പ്പാ​ത; മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി
Friday, November 8, 2019 1:31 AM IST
കൊ​ട്ടി​യൂ​ര്‍: നി​ര്‍​ദി​ഷ്ട മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ര്‍ നാ​ലു​വ​രി പാ​ത അ​മ്പാ​യ​ത്തോ​ട്-​ത​ല​പ്പുഴ-​നാ​ല്‍​പ്പ​ത്തി​നാ​ലാം​മൈ​ല്‍ ചു​രം ര​ഹി​ത പാ​ത​യി​ലൂ​ടെ നി​ര്‍​മി​ക്ക​ണ​മൊ​ന്നാ​വ​ശ്യ​പ്പെ​ട്ട് പേ​രാ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നി​വേ​ദ​നം ന​ല്‍​കി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പ്ര​സ​ന്ന, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മാ​ത്യു പ​റ​മ്പ​ന്‍, വ​ര്‍​ഗീ​സ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ല്‍ക്ക​ണ്ട് നി​വേ​ദ​നം ന​ല്‍​കി​യ​ത്.
ഇ​തുസം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍​ക്ക് ഉ​റ​പ്പുന​ല്‍​കി. ക​ഴി​ഞ്ഞ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ എ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് നി​വേ​ദ​ക സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്.