എ​ല്ലാ വി​ജ്ഞാ​ന ശാ​ഖ​ക​ളു​ടെ​യും സ​മ്മേ​ള​ന​മാ​ണ് പു​രാ​വ​സ്തു​ശാ​സ്ത്രം: ഡേ​വി​ഡ് ഹി​ൽ
Friday, November 8, 2019 1:33 AM IST
ക​ണ്ണൂ​ർ: എ​ല്ലാ വി​ജ്ഞാ​നശാ​ഖ​ക​ളു​ടെ​യും സ​മ്മേ​ള​ന​മാ​ണ് പു​രാ​വ​സ്തു​ശാ​സ്ത്ര​മെ​ന്ന് അ​മേ​രി​ക്ക​ൻ മെ​ട്രോ പൊ​ളി​റ്റ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സാ​മൂ​ഹ്യ​ശാ​സ്ത്ര-​ന​ര​വം​ശ​ശാ​സ്ത്ര പ്ര​ഫ. ഡേ​വി​ഡ് ഹി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൃ​ഷ്ണ മേ​നോ​ൻ സ്മാ​ര​ക ഗ​വ.​വ​നി​താ കോ​ള​ജി​ലെ ച​രി​ത്ര വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പു​രാ​വ​സ്തു ഗ​വേ​ഷ​ക​നു​മാ​യി അ​ഭി​മു​ഖം എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​ത്തു​ക​ളി​ലൂ​ടെ​യും അ​നു​മാ​ന​ങ്ങ​ളി​ലൂ​ടെ​യും ഒ​രു കാ​ല​ഘ​ട്ട​ത്തെ വി​ല​യി​രു​ത്ത​രു​ന്ന​ത് ശാ​സ്ത്രീ​യ​മ​ല്ല. ശാ​സ്ത്രീ​യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണം നി​ഗ​മ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​കെ. റ​ജു​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ഗി​രീ​ഷ് വി​ഷ്ണു, വി​നോ​യ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.