ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു
Saturday, November 9, 2019 1:27 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ചു​ഴ​ലി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു.
ജ​ന​റ​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 63 പോ​യി​ന്‍റു വീ​തം നേ​ടി വ​യ​ത്തൂ​ർ യു​പി സ്കൂ​ൾ ഉ​ളി​ക്ക​ൽ, ചെ​റു​പു​ഷ്പ എ​ൽ​പി സ്കൂ​ൾ ച​ന്ദ​നാ​ക്കാം​പാ​റ, സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ പൈ​സ​ക്ക​രി എ​ന്നി​വ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 61 പോ​യി​ന്‍റ് നേ​ടി ഫാ​ത്തി​മ യു​പി സ്കൂ​ൾ കു​ടി​യാ​ൻ​മ​ല, നി​ർ​മ​ല യു​പി സ്കൂ​ൾ ചെ​മ്പേ​രി എ​ന്നി​വ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. യു​പി വി​ഭാ​ഗ​ത്തി​ൽ 76 പോ​യി​ന്‍റു വീ​തം നേ​ടി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ നെ​ല്ലി​ക്കു​റ്റി, വ​യ​ത്തൂ​ർ യു​പി സ്കൂ​ൾ ഉ​ളി​ക്ക​ൽ എ​ന്നി​വ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 74 പോ​യി​ന്‍റ് വീ​തം നേ​ടി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ മ​ണി​ക്ക​ട​വ്, സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ പൈ​സ​ക്ക​രി എ​ന്നി​വ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 228 പോ​യി​ന്‍റു നേ​ടി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ മ​ണി​ക്ക​ട​വ് ചാ​മ്പ്യ​ൻ​മാ​രാ​യി. 191 പോ​യി​ന്‍റു​ള്ള ജി​എ​ച്ച്എ​സ്എ​സ് ശ്രീ​ക​ണ്ഠ​പു​ര​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 242 പോ​യി​ന്‍റു നേ​ടി​യ ജി​എ​ച്ച്എ​സ്എ​സ് ശ്രീ​ക​ണ്ഠ​പു​ര​മാ​ണ് ചാ​മ്പ്യ​ൻ​മാ​ർ. 233 പോ​യി​ന്‍റു​ള്ള ജി​എ​ച്ച്എ​സ്എ​സ് ഇ​രി​ക്കൂ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി.
സ​മാ​പ​ന സ​മ്മേ​ള​നം ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​യ് കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി, പി.​കെ. ചി​ത്ര​ലേ​ഖ, വി. ​ധ​നി​ഷ, എ. ​രാ​ജ​ൻ, പി.​പി. ശ്രീ​ജ​ൻ, ജോ​ഷി ജോ​സ്, വി.​കെ. സു​ഷി​ത, ഇ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, സോ​യി ജോ​സ​ഫ്, വി.​ഡി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി. ​പ്ര​കാ​ശ​ൻ, കെ.​സി. വി​ജ​യ​ൻ, ടി.​എ​ൻ.​എ. ഖാ​ദ​ർ, എ.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. ഭാ​സ്ക​ര​ൻ, എം.​എം. പ്ര​ജോ​ഷ്, സോ​ണി​യ ജോ​ർ​ജ്, എ​ൻ.​പി. മു​ഹ​മ്മ​ദ​ലി, എം.​വി. ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.