തി​ള​ങ്ങി പൈ​സ​ക്ക​രി സെ​ന്‍റ് മേ​രീ​സ്
Saturday, November 9, 2019 1:27 AM IST
പ​യ്യാ​വൂ​ർ: ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ പൈ​സ​ക്ക​രി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ന്മാരും യു​പി വി​ഭാ​ഗ​ത്തി​ൽ ഫ​സ്റ്റ് റ​ണ്ണറപ്പുമാ​യി തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് പൈ​സ​ക്ക​രി മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​ത്. എ​ൽപി ​വി​ഭാ​ഗ​ത്തി​ൽ 65 ൽ 63 ​പോ​യി​ന്‍റും യു​പി വി​ഭാ​ഗ​ത്തി​ൽ 80 ൽ 74 ​പോ​യി​ന്‍റും നേ​ടി മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​ക​രേ​യും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​ബി പാ​ലാ​ക്കു​ഴി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി തെ​ങ്ങും​പ​ള്ളി​ൽ, മ ു​ഖ്യാ​ധ്യാ​പ​ക​ൻ സോ​ജ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.